തിരുവോസ്തി മാംസമായി, ഫ്രാൻസിസ് മാർപാപ്പ ദൃക്‌സാക്ഷി

kurbana 3ab6bതിരുവോസ്തി മാംസമായി, ഫ്രാൻസിസ് മാർപാപ്പ ദൃക്‌സാക്ഷി ന്യൂയോർക്കിലെ അത്യാധുനിക ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിനൊടുവിൽ സുപ്രസിദ്ധ ഫൊറൻസിക് പാതോളജി വിദഗ്ദ്ധൻ ഡോ. ഫ്രെഡറിക് തോമസ് സുഗിബെയുടെ ഒരേയൊരു ചോദ്യം ഡോ. റിക്കാർഡോ കാസ്റ്റനോണിനെ ഉത്തമ കത്തോലിക്കനാക്കി: 'മരിച്ച ഒരാളുടെ ഹൃദയകോശം മുറിച്ചെടുത്ത് നിങ്ങളെങ്ങനെയാണ് ജീവനോടെ എന്റെയരികിൽ എത്തിച്ചത്?'

അമേരിക്കയിലും യൂറോപ്പിലും ഫൊറൻസിക് പാതോളജി ശാസ്ത്രശാഖയിലെ അവസാനവാക്കുകാരിൽ ഒരുവനായ ഡോ...

മാവേലി തമ്പുരാന്‍ ആംബുലന്‍സില്‍ (നര്‍മ്മം)

a c george 742afഅമേരിക്കന്‍ മലയാളിയും പൊതുകാര്യ പ്രസക്തനുമായ തോമസ്‌കുട്ടിയുടെ ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ്‌ ഓണക്കാലം. വിവിധ സംഘടനക്കാരുടെ ഓണാഘോഷങ്ങള്‍ ഒരു മാസത്തോളം നീണ്ടു നില്‍ക്കും. അതിനാല്‍ തോമസ്‌ കുട്ടി ഒരു തരം ഓണത്തിരക്കിലാണ്‌. എത്രയെത്ര മലയാളി സംഘടനകളില്‍ പോയാണ്‌ ഓണത്തിന്‌ തല കാണിക്കേണ്ടത്‌. പാതാളത്തില്‍ നിന്നെത്തുന്ന മാവേലിത്തമ്പുരാന്റെ മാതിരി ഒരു തിരക്കാണ്‌ തോമസ്‌ കുട്ടക്കും. ഫോണിലുള്ള ക്ഷണം കൂടാതെ ഇ-മെയില്‍ വഴിയും ഫെയിസ്‌ ബുക്ക്‌ വഴിയും ധാരാളം...

വറ്റിപ്പോയിട്ടില്ലാത്ത നന്മ

gun 8b240വായനക്കാര്‍ മറന്നുകാണില്ല, രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്‌ കാളികാവിലാണ്‌ സംഭവം നടന്നത്‌. ചില തട്ടിപ്പുകേസുകളില്‍പെട്ട മുജീബ്‌ റഹ്‌മാന്‍ എന്ന വ്യക്തിയെ അറസ്റ്റ്‌ ചെയ്യാനെത്തിയ എസ്‌.ഐ വിജയകൃഷ്‌ണനെ പ്രതി വെടിവെച്ചു കൊന്നു. തികച്ചും ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്‌. ഭാര്യയും പത്തു വയസ്സായ ദില്‍ഷാദ്‌ എന്ന മകനും നാലുവയസ്സുകാരി മുഹ്‌സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില്‍ തോന്നിയ കുബുദ്ധി...

തിലകന്‍ ഒരു ഓര്‍മ:

thilakan 63043ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ നടനായ തിലകനെ പ്രേക്ഷകരുടെ ഓര്‍മകളില്‍ ജ്വലിപ്പിച്ച് നിര്‍ത്തുന്നത് അദ്ദേഹത്തിന്‍റെ ചില സവിശേഷതകളാണ്. ഒരു മഹാനടനെന്നതിലപ്പുറം വ്യവസ്ഥകളെ ധീരമായി വെല്ലുവിളിച്ച നിഷേധികൂടിയായിരുന്നല്ലോ അദ്ദേഹം. തന്‍റെ പ്രവര്‍ത്തന മേഖലയിലെ ദുഷ്പ്രവണതകളെ എതിര്‍ക്കാന്‍ അദ്ദേഹം ഭയക്കാഞ്ഞത് തന്‍റെ കഴിവിലുള്ള ആത്മവിശ്വാസം കൊണ്ടാണ്. അല്ലെങ്കില്‍ തന്നെ മാനവരാശിയുടെ ചരിത്രം നിഷേധികളുടെ ചരിത്രമാനല്ലോ. ഗാന്ധിജിയും മാര്‍ക്സും ഭഗത്...

സരിതോര്‍ജത്തില്‍ കുരുങ്ങി യു.ഡി.എഫ്. സര്‍ക്കാര്‍;രമേശിന്റെ മനസില്‍ ലഡു പൊട്ടി

SOLAR 6b768നല്ല കാര്യം ചെയ്യുന്നതിന് മുമ്പ് അല്‍പം മധുരം കഴിക്കണം എന്നാണ് ഒരു ചോക്ലേറ്റിന്റെ പരസ്യത്തില്‍ പറയുന്നത്. എന്തെങ്കിലും നല്ല കാര്യം പ്രതീക്ഷിച്ച് രമേശ് ചെന്നിത്തല ആര്‍ക്കെങ്കിലും മധുരം കൊടുത്തു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ അധികാരത്തിലേറിയതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്ര മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്നത് ഇതാദ്യമായാണ്.

സോളാര്‍ തട്ടിപ്പിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ടു പേരെ ഇതിനകം പുറത്താക്കിയെങ്കിലും...

മലയാളി ഹൗസ് V/S സന്തോഷ്‌ പണ്ഡിറ്റ്‌

malayali house 03fcfഇതിനു മുൻപ്പു ഞാൻ സൂര്യ ടിവിയിലെ " മലയാളി ഹൗസ് " എന്ന റിയാലിറ്റി ഷോയെ കുറിച്ച് എഴുതിയിരുന്നു.സദാചാര വിരുദ്ധമായിട്ടുള്ള ഒന്നും തന്നെ ഈ ഷോയിൽ ഞാൻ കണ്ടിട്ടില്ല.പല സ്വഭാവക്കാർ ചേരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും,ചില മാന്യന്മാരുടെ യഥാർത്ഥ മുഖം മൂടി അഴിക്കലുമാണ് ഈ പരിപാടി കൊണ്ട് സൂര്യ ടിവിക്കാർ ഉദേശിക്കുന്നത് എന്നത് തീർച്ച.ഞാൻ ഇവിടെ എഴുതാൻ പോകുന്നത്അതൊന്നുമല്ല.കഴിഞ്ഞ ആഴ്ചയിൽ നമ്മുക്ക് ഏവർക്കും സുപരിചിതനായ സന്തോഷ്‌ പണ്ഡിറ്റ്‌ കുറച്ച്ആളുകളുടെ...

ഋതു പർണ്ണ ഘോഷ്:ഇന്ത്യൻ സിനിമയുടെ തീരാ നഷ്ട്ടം

ritu 2fe16ഇന്ത്യൻ സിനിമയിലെ ഒരു അത്ഭുതം തന്നെയായിരുന്നു ഋതു.സംവിധാനം ചെയ്ത പത്തോൻപ്പതു സിനിമകളിൽ പന്ത്രടിനും ദേശിയ പുരസ്ക്കാരം നേടിയ ഋതു സത്യജിത്ത്റെക്ക് ശേഷം ബംഗാൾ സിനിമ കണ്ട ഒരു മഹാ പ്രതിഭ തന്നെയായിരുന്നു.ഇദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ട്ടം ആകുന്നത് ബംഗാൾ സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് കൂടിയുള്ള ഒരു തീരാനഷ്ട്ടം കൂടിയാണ്.നാൽപത്തി യൊൻപതാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഋതുവിന്റെ അന്ത്യം.പന്ത്രണ്ട് ദേശിയ അവാർഡുകളും നിരവധി അന്താരാഷ്ട്ര...

ശ്രീശാന്തും,അദ്ദേഹത്തിന്റെ നാളെകളും ...

sreesanth 155c1ഞാനും മലയാളത്തിലെ ന്യൂ ജനറേഷൻ പ്രമുഖ സംവിധായകനും കൂടിയാണ് ഒരു സിനിമയ്ക്ക് വേണ്ടി ശ്രീശാന്തിനെ കാണാൻ പോയത്.അന്നായിരുന്നു ടിവിയിൽ മാത്രം കണ്ടിരുന്ന ശ്രീശാന്ത് എന്ന ക്രിക്കറ്റ്‌ താരത്തെ ഞാൻ നേരിൽ കാണുന്നത്.കഥ ശ്രീശാന്തിനു ഇഷ്ട്ട്ടപെടുകയും പക്ഷെ മറ്റു ചില കാര്യങ്ങളുടെ പേരിൽ അദ്ദേഹം ആ സിനിമയിൽ നിന്നും മാറുകയും ചെയ്തു . പക്ഷെ അന്ന് ആ ചെറുപ്പക്കാരന്റെ ചില കഴിവുകൾ എന്നെ അത്ഭുതപെടുതിയിരുന്നു . ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാടുകൾ തന്നെ വളരെ...

മലയാളി ഹൗസും സദാചാര ബോധവും

Malayalee House Kanatha 40380കുറച്ചു ദിവസത്തെ അവധി കിട്ടിയപ്പോഴാണ് ഞാൻ മുംബൈയിൽ നിന്നും എന്റെ വീടായ കോട്ടയത്ത്‌എത്തിയത്.വീടിന്റെ ഉമ്മറത്ത്‌ എന്റെ അമ്മയും , അമ്മൂമയും , സഹോദരിയും , സഹോദരി
ഭർത്താവും തമ്മിൽ ഗൗരവമുള്ള ചർച്ചയിൽ എർപെട്ടിരിക്കുന്നതു ഞാൻ കണ്ടു.എന്നെ കണ്ടതിലുള്ള
സന്തോഷം ഒരു വശത്തും , അവരുടെ ചർച്ച മുറിഞ്ഞതിലുള്ള ദേഷ്യം മറു വശത്തും കാണിച്ചു കൊണ്ട്എന്നോട് ക്ഷേമ വിവരങ്ങൾ അന്വേഷിച്ചു , എല്ലാവരോടും സംസാരിക്കുമ്പോഴും എന്റെ ആകാംഷ
ഇവർ ചർച്ച ചെയ്ത വിഷയത്തെ കുറിച്ചായിരുന്നു...

പഠിക്കാന്‍ ഇഷ്‌ടമില്ലാത്ത സിപിഎം

അങ്ങനെ സിപിഎം വിഭാഗീയതയുടെ ഒരു അധ്യായം കൂടി കഴിയുന്നു. വി.എസിന്റെ വിശ്വസ്‌തരായ മൂന്നുപേരെയും (പ്രസ്‌ സെക്രട്ടറി കെ.ബാലകൃഷ്‌ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്‌ എ.സുരേഷ്‌, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി വി.കെ ശശിധരന്‍) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്‌ത ഈ പുറത്താക്കല്‍ പി.ബി അംഗീകരിച്ചതിലൂടെ ഏറെക്കാലത്തെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ പിടിവാശി ജയിച്ചു. പക്ഷെ വിഭാഗീയത അനന്തമായി നീളാന്‍ ഇടയാക്കും വിധം വി.എസ്‌...