മലയാളി ഹൗസ് V/S സന്തോഷ്‌ പണ്ഡിറ്റ്‌

malayali house 03fcfഇതിനു മുൻപ്പു ഞാൻ സൂര്യ ടിവിയിലെ " മലയാളി ഹൗസ് " എന്ന റിയാലിറ്റി ഷോയെ കുറിച്ച് എഴുതിയിരുന്നു.സദാചാര വിരുദ്ധമായിട്ടുള്ള ഒന്നും തന്നെ ഈ ഷോയിൽ ഞാൻ കണ്ടിട്ടില്ല.പല സ്വഭാവക്കാർ ചേരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും,ചില മാന്യന്മാരുടെ യഥാർത്ഥ മുഖം മൂടി അഴിക്കലുമാണ് ഈ പരിപാടി കൊണ്ട് സൂര്യ ടിവിക്കാർ ഉദേശിക്കുന്നത് എന്നത് തീർച്ച.ഞാൻ ഇവിടെ എഴുതാൻ പോകുന്നത്അതൊന്നുമല്ല.കഴിഞ്ഞ ആഴ്ചയിൽ നമ്മുക്ക് ഏവർക്കും സുപരിചിതനായ സന്തോഷ്‌ പണ്ഡിറ്റ്‌ കുറച്ച്ആളുകളുടെ കുത്തിതിരുപ്പിൽ പുറത്താക്ക പെടുകയുണ്ടായി .31-05-13 ആ എപ്പിസോട് നടന്നത്.അത്
കണ്ട ഏതൊരാൾക്കും മനസിലാകും സന്തോഷിനെതിരെ നടന്ന ചതി . സത്യത്തിൽ സന്തോഷ്‌ ആണോ
പുറത്ത് പോകേണ്ടത് ?

ഒരു വർഷം മുൻപ്പു വരെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്നുള്ള പേര് ഒരു കൊമാളിയുടെതായിരുന്നു.എന്നാൽ ഇന്ന് "മലയാളി ഹൗസ്" വന്നതിനു ശേഷം ഇദ്ദേഹത്തിന്റെ ഇമേജ് ഉയരുക മാത്രമല്ല ശരിക്കും മാന്യൻ എന്ന പേരും നേടിയെടുത്തു.എന്നാൽ പല പകൽ മാന്യനമാരുടെയും തനി നിറം എന്താണെന്ന് കേരള  ജനത തിരിച്ചറിഞ്ഞു.സന്തോഷിന്റെ പുറത്താകൽ നമ്മുടെ മുന്നിലേക്ക്‌ വേറൊരു ചോദ്യം കൂടി ഉയർത്തുന്നുണ്ട് എന്താണ് മാന്യത?മാന്യതയ്ക്ക് സമൂഹത്തിൽ ഇക്കാലത്ത് എന്താണ് പ്രാധാന്യം?ഒരു ചെറിയ സമൂഹത്തിൽ നമ്മൾ പിടിച്ചു നിൽക്കണമെങ്കിൽ തരികിടകൾ പഠിക്കണമോ ? എന്തൊക്കെ തരികിടകൾ നമ്മൾ പഠിക്കണം ?ഇന്നും സമൂഹത്തിൽ വേർതിരിവുകൾ വേണമോ?ഈ പരിപാടിയിലൂടെ നമ്മുക്ക് ഒരു പാട് ഉത്തരങ്ങളും , അതുപോലെ തന്നെ നമ്മുടെ മുന്നിൽ ഒരു പാട് ചോദ്യങ്ങളും ഉയരും.പരിപാടിയുടെ ആദ്യം മുതൽ സന്തോഷിനെ കോമാളിയാക്കാൻ എല്ലാവരുടെയും വശത്ത് നിന്നും ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായിരുന്നു . പിന്നീട് അത് ഒരു ശത്രുതാ മനോഭാവത്തോടെയുള്ള പെരുമാറ്റങ്ങൾ ആയി മാറി.ഒരു പ്രാവശ്യം സോജൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ സന്തോഷിനെ സംഘം ചേർന്ന് ആക്രമിക്കാനുള്ള ശ്രമം വരെ ഉണ്ടായിരുന്നു.ഇതിൽ മറ്റുള്ള മത്സരാർഥികളുടെ മനോഭാവം എന്തെന്ന് വെച്ചാൽ ഞങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവരും,സമൂഹത്തിൽ മാന്യന്മാരും സന്തോഷ്‌ ഒരു മണ്ടൻ എന്നുമായിരുന്നു.ഈ പരിപാടി കാണുന്ന ഏതൊരാൾക്കും മനസിലാകും സന്തോഷും മറ്റുള്ളവരും തമ്മിലുള്ള വെത്യാസം.തന്റെ ആശയങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നതാണ് സന്തോഷ്‌ ഈ പരിപാടിയിൽ മറ്റുള്ളവരോട് ചെയ്ത തെറ്റ്ഡാലു എന്ന ഒരു മത്സരാർഥി ഈ പരിപാടിയിൽ അവസാനം വരെ ഉണ്ടാകും എന്ന് തീർച്ച.കാരണം സ്വന്തമായി ഒരു വ്യക്തിത്വവും,പൌരുഷവും ഇല്ലാത്ത ഇദ്ദേഹത്തെ പോലുള്ള "ആണുങ്ങളെയാണ് "ഇന്നു സ്ത്രീകൾക്ക് താൽപര്യം എന്ന തെറ്റായ സന്ദേശവും ഈ പരിപാടിയിലൂടെ മലയാളികളുടെ ഇടയിൽ പ്രചരിക്കും സന്തോഷിനെ ഈ വീട്ടിൽ നിന്നും പുറത്താക്കാൻ മറ്റുള്ളവർ കണ്ടു പിടിച്ച കുറ്റങ്ങൾ ഇതൊക്കെയായിരുന്നു
ഭക്ഷണത്തോട് ആർത്തി,വീട്ടിൽ മറ്റുള്ളവരെ സഹായിക്കുന്നില്ല,എപ്പോഴും സ്വന്തം കാര്യങ്ങളും,നേട്ടങ്ങളും പറഞ്ഞു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു . ഈ കാരണങ്ങൾ കേട്ട് നിങ്ങൾ ചിരിക്കും . ഇതാണ് സത്യം.ഗ്രാൻഡ്‌ മാസ്റ്റെർ .ജി .എസ് . പ്രദീപ്‌ സ്ഥിരം സന്തോഷിനെ പരിഹസിക്കുന്നതിനെ ചോദ്യം ചെയ്തതും,മറ്റുള്ളവരുടെ മുന്നിൽ വെച്ച് പ്രദീപിനെതിരെ തുറന്നടിച്ചതും ആയിരുന്നു യഥാർത്ഥ കാരണങ്ങൾ.നമ്മൾ മാന്യന്മാർ എന്ന് വിചാരിക്കുന്ന പലരും ജയത്തിനായി കളിക്കുന്ന മൂന്നാം കിട തറ കളികൾ തന്നെയാണ് സന്തോഷ്‌ എന്ന പാവത്തിനെ ഈ പരിപാടിയിൽ നിന്നും പുറത്താക്കിയതും . സന്തോഷിനെ തല്ലാൻ ശ്രമിച്ച സോജൻ ഇന്നും അതിനുള്ളിൽ തലയും ഉയർത്തി പിടിച്ചു നിൽക്കുന്നു . മറ്റുള്ളവർക്ക് ഒരു സഹായവും ചെയ്യാതെ ഡാലു എന്ന "ആണ്‍ കുട്ടി " പെണ്ണ്കുട്ടികളുടെ സന്തത സഹചാരിയായി അവരിൽ ഒരാൾ ആയി മാറി മലയാളി ഹൗസിൽ പിടിച്ചു നിൽക്കുന്നു . ഫേസ്ബുക്ക്‌ മുഴുവൻ ഈ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് .കാഴ്ചക്കാർക്കും,സൂര്യ റ്റിവിക്കാർക്കും അറിയാമായിരുന്നു അടുത്ത നറുക്ക് സന്തോഷിനാണ് എന്നുള്ള സത്യം . അതിനുള്ള കളികളായിരുന്നു ഇത് വരെ മലയാളി ഹൗസിൽ നടന്നു കൊണ്ടിരുന്നത് .

സത്യത്തിൽ സന്തോഷ്‌ തന്നെയായിരുന്നു ഈ പരിപാടിയുടെ ആകർഷണം . സന്തോഷിന്റെ പുറത്താകൽ ഈ പരിപാടിയുടെ വിജയത്തെ തന്നെ ബാധിച്ചേക്കാം.അത് സൂര്യ ചാനലുക്കാർ തിരിച്ചറിഞ്ഞ്സന്തോഷിനെ
തിരിച്ച് വിളിക്കും എന്ന് മറ്റുള്ളവരെ പോലെ ഞാനും വിശ്വസിക്കുന്നു .ഇതിനു മുൻപ്പു മൂന്നു പേർ ഈ പരിപാടിയിൽ നിന്നും പുറത്തു പോയിട്ടുണ്ട്.അന്നൊന്നും ഒരാൾ പോലും ആഹ്ലാദപ്രകടനം നടത്തിയിട്ടില്ല. പക്ഷെ മലയാളി സമൂഹത്തെ ഒന്നാകെ നാണിപ്പിച്ചു കൊണ്ട് പണ്ഡിറ്റ്‌ന്റെ പുറത്താകൽ അവർ എല്ലാവരും നൃത്തം ചെയ്താണ് ആഘോഷിച്ചത് ( വീഡിയോ താഴെ കാണാം ).എന്താണ് ഇവർക്കൊകെ സംഭവിച്ചത്? എന്ത് തെറ്റാണു ആ പാവം ഇവരോടൊക്കെ ചെയ്തത് ? ശരിയാണ് ഇതൊരു മത്സരം ആണ്.പക്ഷെ ഏതൊരു മത്സരത്തിനും ഒരു മാന്യതയുണ്ട്.പക്ഷെ വിദ്യാഭ്യാസം ഉണ്ടെന്നു അവകാശപെടുകയും,സംസ്കാര സമ്പന്നർ എന്ന് അവകാശപെടുകയും ചെയുന്ന ഒരു മലയാളി സമൂഹത്തെയാണ് ഇവർ പ്രധിനിധീകരിക്കുന്നത്.ഇത് സമൂഹത്തിൽ തെറ്റായ രീതിയിൽ ആയിരിക്കും ഇത് പ്രതിഫലിക്കുന്നത് സന്തോഷിന്റെ പുറത്താകൽ കൊണ്ട് എനിക്ക് തോന്നിയ ചില കാര്യങ്ങൾ നിങ്ങളുമായി ഇവിടെ പങ്കുവെയ്ക്കുന്നു.

1. ഒരു വിടവാങ്ങല്‍ പ്രസംഗംപോലുമുണ്ടായില്ല.

2. രേവതി മഹാമോശമായാണ് അഭിനയിച്ചത്. (പരിപാടി പൊളിയും എന്ന് അവർക്ക് അറിയാം അതുകൊണ്ട് അവരുടെ മുഖത്ത് നിരാശ ഉണ്ടായിരുന്നു .

3. സന്തോഷിനെ പുറത്താക്കുമെന്ന് ഓഡിയന്‍സിനും സൂര്യ ടിവിക്കും നേരത്തെ അറിയാമായിരുന്നു .

4. സൂര്യ ടി വി ഈ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ ഏതു വില കുറഞ്ഞ തന്ത്രവുമിറക്കി വിജയിക്കാമെന്ന
തെറ്റായ സന്ദേശം അത് പുറത്തുവിടും

6. ചാനലിന്റെയും ഷോയുടെയും സത്യസന്ധത ചോദ്യം ചെയ്യപ്പെടും

7. ഏറ്റവുമൊടുവിലത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യ വളരെ കുറച്ചുപേര്‍ മാത്രമെ ഈ ഷോ
കാണുകയുള്ളൂ എന്നാണ്.

പ്രതികരണങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ തിരികെ കൊണ്ടുവരുമോ, അതോ മലയാളി ഹൗസിനെ പൂട്ടിക്കുമോ?

എന്തുസംഭവിക്കുമെന്ന് കാണാന്‍ നിങ്ങളും പ്രതികരിക്കുക, ഉള്ളുതുറന്ന്...

സച്ചിൻ ഭാസി

https://www.youtube.com/watch?v=iw9sPMhanHo

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh