ഋതു പർണ്ണ ഘോഷ്:ഇന്ത്യൻ സിനിമയുടെ തീരാ നഷ്ട്ടം

ritu 2fe16ഇന്ത്യൻ സിനിമയിലെ ഒരു അത്ഭുതം തന്നെയായിരുന്നു ഋതു.സംവിധാനം ചെയ്ത പത്തോൻപ്പതു സിനിമകളിൽ പന്ത്രടിനും ദേശിയ പുരസ്ക്കാരം നേടിയ ഋതു സത്യജിത്ത്റെക്ക് ശേഷം ബംഗാൾ സിനിമ കണ്ട ഒരു മഹാ പ്രതിഭ തന്നെയായിരുന്നു.ഇദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ട്ടം ആകുന്നത് ബംഗാൾ സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് കൂടിയുള്ള ഒരു തീരാനഷ്ട്ടം കൂടിയാണ്.നാൽപത്തി യൊൻപതാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഋതുവിന്റെ അന്ത്യം.പന്ത്രണ്ട് ദേശിയ അവാർഡുകളും നിരവധി അന്താരാഷ്ട്ര ബഹുമതികളും നേടിയ അപൂർവ പ്രതിഭയായിരുന്നു ഋതുപർണ്ണ.2012 ൽ പുറത്തിറങ്ങിയ "ചിത്രാംഗദയായിരുന്നു ഋതുവിന്റെഅവസാന ചിത്രം.എന്റെ 14 വർഷത്തെ സിനിമാജീവിതത്തിലെ എന്റെ വഴികാട്ടിയും ,പ്രചോദനവും ആയിരുന്നു ഋതു ഭായ് .ഈ സമയത്തിനിടയിൽ മൂന്നു പ്രാവശ്യമേ ഞാൻ അദ്ധേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ .അദ്ദേഹം അന്ന് തന്ന ഒരു പെൻ ഇന്നും ഞാൻ നിധി പോലെ സൂക്ഷിക്കുന്നു . ആ കൂടി കാഴ്ചകൾ എല്ലാം ഇന്നും ഞാൻ ഒരു ഭാഗ്യം ആയിട്ടാണ് കരുതുന്നത്.അതെ അതൊരു ഭാഗ്യം തന്നെയാണ് . ഇന്ത്യൻ സിനിമയിലെ പ്രതിഭയെ നേരിട്ട് കാണാൻ പറ്റുക അല്ലെങ്കിൽ സംസാരിക്കാൻ പറ്റുക എന്നുള്ളത് ഭാഗ്യമാല്ലാതെ മറ്റു എന്ത് പറഞ്ഞാണ് വിശേഷിപ്പികുക .

കൽക്കട്ടയിൽ 1963 ഓഗസ്റ്റ്‌ 31നു ആയിരുന്നു ഋതുപർണ്ണ ഘോഷിന്റെ ജനനം .അദ്ധേഹത്തിന്റെ പിതാവായ സുനിൽ ഘോഷ് എന്ന ഡോകുമെന്ററി സംവിധായകൻ തന്നെയായിരുന്നു ഈ കലയിൽ ഋതുവിന്റെ ഗുരു.പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങിയ ഋതു പിന്നീട് സിനിമയിലേക്ക് ചുവടു മാറ്റുകയായിരുന്നു.1994 ൽ " ഹിരെർ അൻഗതി " എന്ന കുട്ടികളുടെ ചിത്രം ചെയ്തു കൊണ്ടാണ് സിനിമ സംവിധായകാൻ ആകുന്നത് . അദ്ധേഹത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു "ഇനീഷേ ഏപ്രിൽ ".ആ ചിത്രത്തിന് 1995 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭികുകയുണ്ടായി.പിന്നീട് ധഹാന്, ആഷൂഖ്,ചോക്കർ ബാലി , റൈൻ കോട്ട് , ബരിവാലി,അന്ത്രാ മഹല്ല് , നൊവ്വ്കദുബി എന്നീ ചിത്രങ്ങൾ സംവിധാനം ചെയുകയുണ്ടായി .1998 ൽ ധഹാൻഎന്ന ചിത്രത്തിന് മികച്ച തിരകഥക്കുള്ള ദേശീയ പുരസ്ക്കാരവും ,ആ വർഷം തന്നെ ഇറങ്ങിയ ആശുഖ് എന്ന ചിത്രത്തിന് മികച്ച ബംഗാളിചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭികുകയുണ്ടായി .

2 0 0 1 ൽ "ഉസ്താബ് " എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരവും ,2 0 03 , 2 0 0 4 , 2 0 0 9 , 2 0 1 0 എന്നീ വർഷങ്ങളിൽ മികച്ച ബംഗാളി സിനിമയ്ക്കുള്ള പുരസ്ക്കാരവും ,2 0 1 0 ൽ "അബോഹോമാൻ" എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരവും നേടുകയുണ്ടായി. ഏതു സിനിമ ചെയ്താലും ഒരു ദേശീയ അവാർഡ്‌ എന്ന കണക്കിലായിരുന്നു അദ്ധേഹത്തിന്റെ സിനിമാ ജീവിതം പോയികൊണ്ടിരുന്നത് .

ബംഗാളി ചലച്ചിത്ര ലോകത്ത് പുതിയ ആഖ്യാനതിലൂടെയാണ് ഋതുപർണ്ണ ഘോഷ് ശ്രദ്ധിക്കപെട്ടുതുടങ്ങുന്നത് . സിനിമാ പ്രേമികളും , നിരൂപകരും ഒരു പോലെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുമ്പോഴും പൊതു സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങളും അപമാനവും ഋതുപര്‍ണ നേരിടേണ്ടി വന്നു. ട്രാന്‍സ്‌ജെന്‍ഡര്‍, ഫെമിനിസ്റ്റ് വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിച്ച മനുഷ്യനായിരുന്നു ഋതുപര്‍ണ.ഇതിന്റെ ഭാഗമായ ഋതുപര്‍ണഘോഷ് സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. തന്റെ
ഇഷ്ടങ്ങളും പ്രത്യേകതകളും സ്വവര്‍ഗ്ഗാനുരാഗത്തോടുള്ള തുറന്ന സമീപനവും മൂടിവെക്കാന്‍ അദ്ദേഹം ഒരിക്കലുംശ്രമിച്ചിരുന്നില്ല.ഇതുതന്നെയാണ് രാജ്യത്തെ മുന്‍നിര സംവിധായകനായപ്പോഴും പൊതുസമൂഹത്തിന് ഇദ്ധെഹതോട് താല്പര്യം കുറയാൻ കാരണം.സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ഋതുപര്‍ണ ആദ്യകാലങ്ങളില്‍ സാധാരണ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്.എന്നാല്‍കുറച്ചുവര്‍ഷങ്ങളായി ഋതുപര്‍ണ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേദികളില്‍
പ്രത്യക്ഷപ്പെട്ടത്.തികച്ചും സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു പിടി ചിത്രങ്ങള്‍ ഋതുപര്‍ണഘോഷിന്റേതായുണ്ട്. സ്ത്രീകളെ അതീവ ബഹുമാനത്തോടെയും അവരുടെ വികാര വിചാരങ്ങളെ തന്മയത്വത്തോടെയും അവര്‍ നേരിടേണ്ടി വരുന്ന സഹനങ്ങളെ പരിപൂര്‍ണ്ണതയോടെയും പകര്‍ത്താന്‍ ഋതുപര്‍ണ്ണഘോഷിനായി.

സ്ത്രീകള്‍ക്കുവേണ്ടിയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടിയും സിനിമകളിലൂടെ ശബ്ദമുയര്‍ത്തിയ ഇന്ത്യയിലെ അപൂര്‍വ സംവിധായകനായിരുന്നു ഋതുപര്‍ണ.കൗശിക്ക് ഗാംഗുലിയുടെ ആരേക്തി പ്രേമര്‍ ഗാലപ്പൊ, സഞ്‌ജോയ് നാഗയുടെ മെമ്മറീസ് ഓഫ് മാര്‍ച്ച് എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗിയുടെ വേഷത്തിലാണ് ഋതുപര്‍ണ്ണഘോഷ് അഭിനയിച്ചത്.

കപട്ടതകൾ നിറഞ്ഞ ഈ ലോകത്ത് തന്റേതായ വ്യക്തിത്വം കാത്തു സൂക്ഷിക്കാനും , അത് അതെ പടി പാലിക്കാനും അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു .ഇത് പോലെ വെള്ളിവെളിച്ചത്തിൽ തിളങ്ങി  നിന്നിരുന്ന അദ്ദേഹം ഒരിക്കൽ പോലും സ്വന്തം പേര് ഉയർത്തി കാണിച്ചു പെരുമ കൂട്ടാൻ ഒരിക്കൽ പോലും ശ്രമം നടത്തിയിട്ടില്ല എന്നുള്ളത് അദ്ധേഹത്തിന്റെ വിശേഷതയായി കാണാം.ഒരു സിനിമ ചെയ്‌താൽ ഉടൻ പേരും പ്രശസ്തിക്കും വേണ്ടി ഓടുന്ന ഇന്നത്തെ തലമുറയ്ക്ക് ഇദ്ദേഹത്തെ ഒരു മാതൃക ആക്കാം.അതുകൊണ്ടുതന്നെ ഋതുപര്‍ണ സമാനതകളില്ലാത്ത ചലച്ചിത്ര പ്രതിഭയായി തന്നെ ഓര്‍മകളില്‍ ശേഷിക്കും.


സച്ചിൻ ഭാസി

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh