ശ്രീശാന്തും,അദ്ദേഹത്തിന്റെ നാളെകളും ...

sreesanth 155c1ഞാനും മലയാളത്തിലെ ന്യൂ ജനറേഷൻ പ്രമുഖ സംവിധായകനും കൂടിയാണ് ഒരു സിനിമയ്ക്ക് വേണ്ടി ശ്രീശാന്തിനെ കാണാൻ പോയത്.അന്നായിരുന്നു ടിവിയിൽ മാത്രം കണ്ടിരുന്ന ശ്രീശാന്ത് എന്ന ക്രിക്കറ്റ്‌ താരത്തെ ഞാൻ നേരിൽ കാണുന്നത്.കഥ ശ്രീശാന്തിനു ഇഷ്ട്ട്ടപെടുകയും പക്ഷെ മറ്റു ചില കാര്യങ്ങളുടെ പേരിൽ അദ്ദേഹം ആ സിനിമയിൽ നിന്നും മാറുകയും ചെയ്തു . പക്ഷെ അന്ന് ആ ചെറുപ്പക്കാരന്റെ ചില കഴിവുകൾ എന്നെ അത്ഭുതപെടുതിയിരുന്നു . ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാടുകൾ തന്നെ വളരെ വ്യത്യസ്തമായിരുന്നു . കരളുറപ്പോടെ ഏതിനെയും നേരിടാനും,പ്രതിസന്ധികളിൽ അതിനെ മറികടക്കാനും ഉള്ള ആ ചെറുപ്പകാരെന്റെ കഴിവ് അപാരം തന്നെ ആയിരുന്നു.ഇന്ത്യൻ ടീമിൽ നിന്നും പുറത്തായപ്പോഴും ,ആ ടീമിലേക്ക് തിരിച്ചു കേറാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ പ്രശംസനീയം ആയിരുന്നു . ഈ ചെറുപ്പകാരെന്റെ ശ്രമങ്ങളെ , അലെങ്കിൽ ഈ ചെറുപ്പക്കാരനെ നമ്മൾ മലയാളികൾ അംഗീകരിചിരുന്നോ ?ഇല്ല എന്ന് തന്നെ പറയാം . കാരണം നമ്മൾ എല്ലാവരും പറഞ്ഞിരുന്നത് അഹങ്കാരിയാണ് എന്നായിരുന്നു . സ്വപ്രയത്നം കൊണ്ട് ജീവിതത്തിൽ നേട്ടം ഉണ്ടാക്കിയ ഒരു വ്യക്തിയായിരുന്നു ശ്രീശാന്ത് എന്ന് നിസംശയം പറയാം .പക്ഷെ ഇപ്പോൾ എവിടയാണ് ഈ ചെറുപ്പക്കാരന് പിഴച്ചത് ? എന്തിനു വേണ്ടിയായിരുന്നു ? എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.ഈ കേൾക്കുന്നത് ഒന്നും സത്യം ആകാതിരിക്കട്ടെ എന്നാണ് ഈയുള്ളവന്റെ പ്രാർത്ഥന.വാർത്ത മാധ്യമങ്ങൾ ഒരു ഇരയെ ഓടിച്ചിട്ട് പിടിച്ച സന്തോഷത്തിൽ ഉത്സവം ആയി കൊണ്ടാടുകയാണ്.ഇതിലും വലിയ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിട്ടില്ലേ ? ഇതിലും വലിയ ലക്ഷകണക്കിന് കോടികളുടെ അഴിമതി കഥകൾ നമ്മൾ സ്ഥിരം വായിക്കുന്നു,കാണുന്നു . എന്നിട്ടും ഇതിനു മാത്രം എന്താണ് മാധ്യമങ്ങൾ പ്രാധാന്യം കൊടുത്തത്.ഇന്ത്യയിൽ ക്രിക്കറ്റ്‌ എന്ന് പറയുന്നത് ഒരു മതം ആന്നെന്നു ഞാൻ സമ്മതിക്കുന്നു.ആ മതത്തെ നോവിച്ചത് കൊണ്ടാണോ ഇത്ര വലിയ പുകിൽ.ഈ പ്രശ്നങ്ങളിൽ നഷ്ട്ടം വരാൻ പോകുന്നത് നമ്മുടെ ശ്രീക്ക് മാത്രം.കാരണം ഈ കേസ് തെളിഞ്ഞിലെങ്കിൽ പോലും ഈ ചെറുപ്പക്കാരെന്റെ ജീവിതം താളം തെറ്റും എന്ന് തീർച്ച.അത് പോലെയുള്ള കഥകൾ ആണ് ഓരോ ദിവസവും പുറത്ത് വരുന്നത് .

ഡൽഹി പോലീസ് ഇതിനു മുൻപും ഇതുപോലുള്ള കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്.അതിൽ ഒന്നും ഒരാള് പോലും ശിക്ഷിക്കപെട്ടിട്ടില്ല.കാരണം ഈ മത്സരങ്ങൾ സ്വകാര്യ ടൂർണമെന്റുകൾ ആണ്.ഒരു ഭരണഘടനാ നിയമത്തിലും പറയുന്നില്ല അങ്ങിനെ കളിക്കണം,ഇങ്ങിനെ കളിക്കണം അല്ലെങ്കിൽ ശിക്ഷിക്കും എന്ന്. നിയമപരമായി ഒരു തരത്തിലും ഈ കേസ് നിലനില്ക്കില്ല എന്ന് തന്നെയാണ്ഇദ്ദേഹത്തിന്റെ വക്കീൽ പറയുന്നതും.കൂടി വന്നാൽ ആജീവനാന്ത വിലക്ക് എരപെടുതിയെക്കാം.അല്ലാതെ ഡൽഹി പോലീസ് പറയുന്നത് പോലെ ജീവപര്യന്തം ഒന്നും ലഭിക്കില്ല .

അതല്ല ഇവിടുത്തെ പ്രശ്നം ഈ ചെറുപ്പക്കരെന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?ന്യൂഡല്‍ഹി ലോധി നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു മുറിയില്‍ ഇപ്പോള്‍ തനിച്ചു കഴിയുകയാണ് ശ്രീശാന്ത്.അദ്ദേഹം കൂടി ഉള്‍പെട്ട ഐ.പി.എല്‍. വാതുവെയ്പ്പിലെ നിര്‍ണായകമായ തെളിവുകള്‍ ശേഖരിച്ച ഒരു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക മുറിയായിരുന്നു അത്.ഒത്തുകളി മാഫിയയുടെ ആളുകള്‍ എന്നു സംശയിക്കുന്ന അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ഇക്കഴിഞ്ഞ പതിനൊന്നിനാണ് ബദ്രീഷ് ദത്ത് എന്ന ആ ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടത്.അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയില്‍ തന്നെ ശ്രീശാന്ത് എത്തിപ്പെട്ടത് കേവലം യാദൃശ്ചികമാവില്ല. അവിടത്തെ സൗകര്യങ്ങൾ പോര എന്നതിന്റെ
പേരിൽ അദ്ദേഹം കുളിക്കുന്നില്ല ,ഭക്ഷണം കഴിക്കുന്നില്ല,ഇടയ്ക്ക് ഇടയ്ക്ക് അദ്ദേഹം പൊട്ടികരയുന്നു എന്നൊക്കെയാണ് വാർത്തകൾ പുറത്തു വരുന്നത്.എന്തായിരിക്കും ശ്രീശാന്തിന്റെ ഇപ്പോഴത്തെ
മാനസികാവസ്ഥ ?

അജിത്ത് ചാന്ദിലയുടെയും അങ്കിത് ചവാന്റെയും അമിത് സിങ്ങിന്റെയും അവസ്ഥയെക്കാൾ ഭീകരം ആയിരിക്കും ശ്രീയുടെത്.കാരണം അദ്ദേഹം ലോകം മുഴുവൻ അറിയപെടുന്ന ഒരു ക്രിക്കറ്റ്‌ താരം ആണ്. ഇടയ്കിടെയുള്ള വിവാദങ്ങളിലൂടെ അദ്ദേഹം ലോക ശ്രദ്ധയും,പല ശത്രുകളെയും നേടിയെടുത്തു.പക്ഷേ ഇപ്പോള്‍ കേസില്‍ ഉള്‍പെട്ട മറ്റു താരങ്ങളെല്ലാം പ്രാദേശിക ക്രിക്കറ്റില്‍ മാത്രം കളിച്ചവരാണ്.അവര്‍ക്കോ അറസ്റ്റിലായ ബുക്കികള്‍ക്കൊ ഡല്‍ഹി പോലീസിന്റെ ഈ കേസ് വഴി വലിയ നഷ്ടമൊന്നും ഉണ്ടാകില്ല. അവര്‍ക്കെല്ലാം ജയില്‍ ശിക്ഷ ലഭിച്ചാല്‍ തന്നെയും ശ്രീശാന്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അത് നിസാരമാണ്.കഴിഞ്ഞ ആഴ്ചയിലാണ് ഗ്രെഗ് ചാപ്പൽ നമ്മുടെ ശ്രീയെ പുകഴ്ത്തിയത്.വരുന്ന സൗത്ത് ആഫ്രിക്കൻ ടൂറിൽ എന്തായാലും ശ്രീക്ക് സ്ഥാനം ഉറപ്പുമായിരുന്നു . പക്ഷെ ഇപ്പോൾ...ഫേസ് ബുക്കിൽ വന്ന ഒരു വാചകം കടം എടുക്കുന്നു " പൊന്മുട്ട ഇടുന്ന താറാവിനെ ആലുക്കാസിൽ വിറ്റ മണ്ടൻ ".അജിത്ത് ചാന്ദിലയുടെയും അങ്കിത് ചവാന്റെയും അമിത് സിങ്ങിന്റെയുമൊക്കെ കരിയര്‍ ഏതാണ്ട് അവസാനിച്ചതാണ്.പോരാത്തതിന് ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം അവര്‍ക്ക് സ്വപ്നം കാണുന്നതിനും അപ്പുറത്താണ്.നമ്മുടെ ശ്രീക്ക് എന്ത് സംഭവിച്ചു ???ഇന്നലെ വരെയുണ്ടായിരുന്ന ആരാധകരും വലിയ സുഹൃത്ത് ബന്ധങ്ങളും നാളെ എങ്ങിനെ ശ്രീയോട് പെരുമാറും എന്നുള്ളത് ഓർത്തു ശ്രീയുടെ ഉറക്കം നഷ്ട്ടപെടും എന്നുള്ളത് തീർച്ച .ഇന്ത്യയിലെ വലിയ വലിയ രാഷ്ട്രീയക്കാർ മുതൽ വലിയ സിനിമാക്കാർ വരെ ഉണ്ട് ശ്രീയുടെ സുഹൃത്തുക്കൾ ആയി .അവർ ഇനി എങ്ങിനെ ആയിരിക്കും ശ്രീയെ കാണുക . കഴിഞ്ഞ ആഴ്ച വരെ കേരളത്തിലെ ക്രിക്കറ്റ്പ്രേമികളുടെ റോള്‍ മോഡലായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പോലെ ഉയര്‍ന്നു വന്ന് ഇന്ത്യ മുഴുവന്‍അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നവരും നിരവധിയായിരുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള ശ്രീശാന്തിന്റെ വരവ് കേരളത്തിലെ ക്രിക്കറ്റ് മേഖലയ്ക്ക് നല്ല ഉണര്‍വാണ് നല്കിയത്. വാതു വെയ്പ്പിൽ പിടിക്കപെട്ട ശ്രീശാന്തിനു പഴയ സ്വീകരണം കിട്ടില്ല എന്നുള്ള സത്യം ശ്രീയെ നന്നായി അലട്ടുന്നുണ്ടാകം. അത് ശ്രീക്ക് മാത്രമല്ല ശ്രീ കൂട്ടുക്കാരൻ ആണെന്ന് പറഞ്ഞു നടന്ന കൂട്ടുക്കാർക്കും ,ബന്ദു ജനങ്ങൾക്കും മുന്നിൽ
അദ്ദേഹം തല കുമ്പിടുന്ന ഒരു അവസ്ഥ ശ്രീ തന്നെ ഉണ്ടാക്കിയെടുതിരികുകയാണ് ."കലിക്കാലം".പ്രശസ്തരും അല്ലാത്തവരും ശ്രീയുടെ കൂട്ടുക്കാർ ആയിട്ട് ഉണ്ട്.അവരുടെയെല്ലാം ചില പ്രസ്താവനകൾ എല്ലാം ശ്രീ ഇതിനോടകം തന്നെ അറിഞ്ഞിട്ടുണ്ടാകും.സച്ചിൻ എന്നും തന്റെ മാർഗ ദർഷിയാനെന്നു ശ്രീ ഇടയ്കിടയ്ക്ക് പറയാറുണ്ടായിരുന്നു .കഴിഞ്ഞ ലോക കപ്പ്‌ കളിക്കാൻ അവസരം നിഷേധിക്കപെട്ടപോഴും ശ്രീക്ക് സച്ചിന്റെ ഇടപെടൽ ആയിരുന്നു വീണ്ടും അവസരം ഉണ്ടാക്കി കൊടുത്തത്.ആ സച്ചിൻ ഇനി എങ്ങിനെയായിരിക്കും പെരുമാറുക എന്നുള്ളത് ശ്രീക്ക് ഒരു പാട് വിഷമം ഉണ്ടാക്കാൻ പോകുന്ന ഒരു കാര്യം തന്നെയായിരിക്കും .
അതുപോലെ തന്നെയാണ് അമിതാബ് ബച്ചനും ശ്രീയും തമ്മിലുള്ള ബന്ധം .അമിതാബ് ശ്രീയുടെ ഒരു
കടുത്ത ആരാധകൻ തന്നെയായിരുന്നു .ഒരു പ്രാവശ്യം അമിതാബ് ശ്രീയെ എയർപോർട്ടിൽ മണിക്കൂറുകളോളം കാത്തിരിന്നിട്ടുണ്ട് ഒന്ന് കാണുവാനായി .അതിനു ശേഷം അമിതാബിന്റെ വീട്ടിൽ
ഒരു ലഞ്ച് ശ്രീക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുണ്ട്.അതെല്ലാം എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല .
എന്തൊക്കെ പറഞ്ഞാലും ശ്രീ എപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ ഭീകരം തന്നെയായിരിക്കും.

മറ്റൊന്ന് ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ്.കുറ്റം തെളിഞ്ഞാല്‍ ലോകക്കപ്പ് മെഡലുകള്‍ ഉള്‍പെട
എല്ലാ പുരസ്‌ക്കാരങ്ങളും തിരിച്ചു വാങ്ങുമെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി കഴിഞ്ഞു.രാജകീയ
പരിവേഷത്തോടെ വാങ്ങിയ അംഗീകാരങ്ങള്‍ നഷ്ടപ്പെടുന്നത് ഏതൊരാള്‍ക്കും ചിന്തിക്കാന്‍ കൂടി
കഴിയാത്തതാണ്.അതിനൊപ്പം എല്ലാ ക്രിക്കറ്റ് റെക്കോര്‍ഡ് ബുക്കുകളില്‍ നിന്നും ആ പേര് കൂടി മായ്ച്ചു
കളഞ്ഞാല്‍ പിന്നീട് ശ്രീശാന്ത് എന്ന കളിക്കാരന്‍ ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ യാതൊരു തെളിവും
ബാക്കി ഉണ്ടാകില്ല. ഒരു കളിക്കാരന്റെ സമ്പൂര്‍ണമായ പതനം അവിടെയാണ്.നാളത്തെ തലമുറ ശ്രീയെ
അറിയാതെ പോകും.

തന്റെ ജീവിത രീതികളെ കുറിച്ചും ,തന്റെ അപഥ സഞ്ചാരത്തെ കുറിച്ച് ഓർത്തു ഇപ്പോൾ കരയുന്നുണ്ടാകാം ആ പാവം എപ്പോൾ .ഉപദേശിച്ചപ്പോൾ ചീത്ത വിളിച്ച ആളുകളെയും ഇപ്പോൾ ഓര്കുന്നുണ്ടാകാം .ഇനി പറഞ്ഞിട്ട് കാര്യമില്ല . വരും തലമുറയ്ക്ക് ഒരു പാഠം ആകട്ടെ ഇത്.ആർഭാട ജീവിതത്തിൽ നിന്ന് ജയിലിലേക്ക് പോകുക എന്നുള്ള കാര്യം ശ്രീയെ ഭ്രാന്തു പിടിപ്പിക്കും.ചില സംഭവങ്ങൾ ജീവിതത്തിൽ തിരിച്ചറിവ് ഉണ്ടാക്കും എന്നുള്ളത് സത്യമാണ്.പക്ഷെ ഈ തിരിച്ചറിവ് ഒരു പാട് നഷ്ടങ്ങൾ ഈ ചെറുപ്പാകാരെന്റെ ജീവിതത്തിൽ ഉണ്ടാക്കും . രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇവര്ക്കെതിരെയുള്ള ജനരോഷം അണപൊട്ടിയോഴുക്കുന്നുണ്ട്‌ . നാളെ ഇവർ പുറത്തിറങ്ങിയാൽആളുകൾ കൈവെചാലും അത്ഭുതപെടാനില്ല .

ചുരുക്കി പറഞ്ഞാൽ ഈ വിഷയത്തിൽ നഷ്ട്ടം നമ്മുടെ ശ്രീക്ക് മാത്രം ആണ്.മറ്റു മൂന്ന് പേരെ ആരും
തിരിച്ചറിയുക പൊലുമ്മില്ല .പക്ഷെ നമ്മുടെ ശ്രീ അങ്ങിനെയല്ല. വെള്ളി വെളിച്ചത്തിൽ തിളങ്ങി നിന്ന ആ താരത്തിന്റെ നാളെകൾ ഒരിക്കലും നല്ല രീതിയിലുള്ളതായിരിക്കില്ല .ഇത് എന്റെ മാത്രം അഭിപ്രായം ആണ് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം ...


സച്ചിൻ ഭാസി

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh