മലയാളി ഹൗസും സദാചാര ബോധവും

Malayalee House Kanatha 40380കുറച്ചു ദിവസത്തെ അവധി കിട്ടിയപ്പോഴാണ് ഞാൻ മുംബൈയിൽ നിന്നും എന്റെ വീടായ കോട്ടയത്ത്‌എത്തിയത്.വീടിന്റെ ഉമ്മറത്ത്‌ എന്റെ അമ്മയും , അമ്മൂമയും , സഹോദരിയും , സഹോദരി
ഭർത്താവും തമ്മിൽ ഗൗരവമുള്ള ചർച്ചയിൽ എർപെട്ടിരിക്കുന്നതു ഞാൻ കണ്ടു.എന്നെ കണ്ടതിലുള്ള
സന്തോഷം ഒരു വശത്തും , അവരുടെ ചർച്ച മുറിഞ്ഞതിലുള്ള ദേഷ്യം മറു വശത്തും കാണിച്ചു കൊണ്ട്എന്നോട് ക്ഷേമ വിവരങ്ങൾ അന്വേഷിച്ചു , എല്ലാവരോടും സംസാരിക്കുമ്പോഴും എന്റെ ആകാംഷ
ഇവർ ചർച്ച ചെയ്ത വിഷയത്തെ കുറിച്ചായിരുന്നു .കുറച്ചു നേരം കഴിഞ്ഞപ്പോൾ ആണ് കാര്യം പിടി
കിട്ടിയത്.ഈയിടെ സൂര്യ ടിവിയിൽ തുടങ്ങിയ " മലയാളി ഹൌസ് "എന്ന റിയാലിറ്റി ഷോയെ കുറിച്ചായിരുന്നു ചർച്ച .അവരുടെ ഈ പരിപാടിയെ കുറിച്ചുള്ള എന്റെ വീടുകാരുടെ രോഷം എനിക്ക് ഇതിൽ എഴുതി പിടിപ്പിക്കുക വളരെ വിഷമകരമായ ഒരു ജോലി തന്നെയാണ്.അതിൽ പങ്കെടുക്കുന്ന ആളുകളെ കുറിച്ചും വളരെ ദേഷ്യത്തോടെയാണ്‌ എന്റെ വീട്ടുക്കാർ സംസാരിച്ചത്.എന്താണ് ഈ ദേഷ്യത്തിന് പിന്നിൽ എന്ന് അറിയാൻ ഞാൻ ഈ പരിപാടി ഒന്ന് കാണാൻ ശ്രമിച്ചു.യു ടുബിൽ തപ്പി ഇന്നലെ വരെയുള്ള എപിസോഡുകൾ കണ്ടു ."ബഹുജനം പല വിധം" അതു പോലെ തന്നെയാണ് അവരുടെ അഭിപ്രായങ്ങളും. നീതിക്ക് നിരക്കാത്തതായി ഞാൻ ഇതിൽ ഒന്നും പ്രേതെകിച്ചു കണ്ടില്ല.ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണ് എന്ന് ഞാൻ അഭിപ്രായപെടുന്നില്ല . പക്ഷെ പകൽ മാന്യതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന ചില വ്യക്തികളെ തിരിച്ചറിയാൻ ഇത് പോലെയുള്ള റിയാലിറ്റി ഷോകൾ സഹായിക്കും എന്ന് തീർച്ച .


ഒരു വലിയ വീട്ടിൽ പതിനാറു മുറികൾ , അത് മുഴുവൻ അടച്ചിട്ടിരിക്കുന്നു.ആ വീട്ടിൽ പതിനാറുമത്സരാർഥികൾ .അതിൽ ഓരോ മത്സരാർഥികൾ പുറത്താകുന്നത് അനുസരിച്ച് ഓരോ മുറികൾ തുറയും.അവസാനം വരെ നിൽക്കുന്ന ആള് വിജയി ആകും . ഇതാണ് മലയാളി ഹൌസ്.വിവിധ മേഘലകളിൽ പേരെടുത്ത പതിനാറു പേരാണ് ഇതിലെ മത്സരാർഥികൾ.ഇവരെ മുപ്പതു ക്യാമറകൾ സദാ സമയവും പിന്തുടരുന്നു.അതായത് ഇവർക്ക് നേരെ പിടിച്ച ഒരു കണ്ണാടി പോലെ.എന്ത്സംസാരിച്ചാലും ,ചെയ്താലും തത്സമയം ജനങ്ങളിലേക്ക് എത്തും ഒരു മറ പോലും ഇല്ലാതെ.ഒരുവ്യക്തിയുടെ സ്ഥായിയായ സ്വഭാവം എന്ത് എന്ന് അറിയണം എന്നുടെങ്കിൽ ഈ പരിപാടി തീർച്ചയായുംകാണണം .നമ്മുടെ മുന്നിൽ വർണ്ണ പകിട്ടോടെ വന്നു നിന്ന മഹാ വ്യക്തികൾ അവർ എന്താണ് എന്നും,അവരുടെ യഥാർത്ഥ സ്വഭാവം എന്തെന്നും ഈ പരിപാടി നമുക്ക് കാണിച്ചു തരുന്നു.മലയാളി ഹൗസിലെ പ്രമുഖരായവർ ഗ്രാൻഡ്‌ മാസ്റ്റർ ജി എസ് പ്രദീപ്‌,സിന്ധു ജോയ് , ചിത്ര അയ്യർ,നീനാ കുറുപ്പ് ,നാരായണൻ കുട്ടി എന്നിവരാണ്.പക്ഷെ ഈ ഹൗസിലെ താരം നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ.വിവരകേടും,ദുഷിപ്പും,പാരവെയ്പ്പും ഇതെല്ലാം ചേർന്നതാണ് നമ്മുടെ"മലയാളി ഹൌസ് ".

വെത്യസ്ത സ്വഭാവമുള്ള പതിനാറു പേര് ഒരു വീട്ടിൽ നൂറു ദിവസം ഒരു കുടംബം പോലെ കഴിയുന്നു.മദ്യപാനം , പുകവലി,വസ്ത്രധാരണം ഇതെല്ലാം ഒരു വീട്ടിൽ നടക്കുന്ന പോലെ കാണിക്കുന്നു.ഇതൊക്കെയായിരിക്കും സദാചാര പൊലിസുക്കാർക്കു ഇഷ്ട്ടപെടതിരിക്കാൻ കാരണം.ഒരു ക്യാമറആയിരുന്നെങ്കിൽ പതിനാറു പേരും അതിനെ പറ്റിചാനെ.പക്ഷെ അതിനുള്ള ഒരു അവസരവും ഈ പരിപാടിയിൽ കിട്ടില്ല.സദാ സമയവും മുപ്പതു ക്യാമറയും പിന്നാലെയുണ്ട് .ക്യാമറയെ പറ്റിക്കാൻ പറ്റാത്തത് കൊണ്ടാണ് പല മാന്യ വ്യക്തികളുടെയും മുഖം മൂടികൾ കുറച്ചു ദിവസത്തിനുള്ളിൽ അഴിഞ്ഞു വീണത്‌.

ഗ്രാൻഡ്‌ മാസ്റ്റെർ ജി .എസ്.പ്രദീപ്‌ എന്നും എനിക്ക് ഒരു അത്ഭുതം ആയിരുന്നു.പക്ഷെ ഈ പരിപാടിയിലൂടെ അത് മാറി കിട്ടി .കൂട്ടത്തിൽ നേതാവാകാൻ ഉള്ള ശ്രമം നടത്തി കൊണ്ടിരിക്കയാണ് ഈ മാന്യ ദേഹം.താൻ കേമൻ ആണെന്ന് വരുത്താനുള്ള അദ്ധേഹത്തിന്റെ ചില തരം താന്ന ശ്രമങ്ങൾ അദ്ദേഹത്തിന് ഭാവിയിൽ ദോഷം ചെയ്യും എന്ന് തീർച്ച ."മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ്"അതാണ്‌ ഇതിലെ ഗ്രാൻഡ്‌ മാസ്റ്റെർ .ഇനി ഇതിലെ ചില മത്സരാർഥികളെ കുറിച്ച്.അൽപ്പ വസ്ത്രവും പരസ്യമായി പുകവലിക്കുകയും ചെയ്യുന്ന തിങ്കൾ എന്ന പെണ്‍കുട്ടി , കാമദേവൻ ആകാൻ ശ്രമിക്കുന്ന സ്വാമി രാഹുൽ ഈശ്വർ,പെട്ടു പോയി എന്ന അവസ്ഥയിൽ ( കിളി പോയി എന്നും പറയാം )നിൽക്കുന്ന നാരായണൻ കുട്ടി,വലിയ ആൾ ആകാൻ ശ്രമിക്കുന്ന നീനാ കുറുപ്പ്,സദാ സമയവും മസിലു പിടിച്ചു മോഡൽ എന്ന് സ്വയം അവകാശപെടുന്ന സന്ദീപ്‌ , നർത്തകിയും നടിയുമായ,സദാസമയവും മറ്റുള്ളവരെ പുചിച്ചു സംസാരിക്കുന്ന റോസിൻ ജോളി , സീരിയൽ നടി സ്നേഹ നമ്പ്യാർ,ഹൃസ്വ ചിത്ര സംവിധായകനായ സോജൻ ജോസഫ്‌,നർത്തകിയായ അക്ഷിത, ഡോക്ടർ ആശ ഗോപി,ഗായിക ചിത്ര അയ്യർ,ഫാഷൻ കൊരിയൊഗ്രഫെർ ദാലു കൃഷ്ണദാസ്,സിന്ധു ജോയ് ,
പിന്നെ നമ്മുടെ സാക്ഷാൽ പണ്ഡിറ്റ്‌ ഇവരൊക്കെയാണ് മലയാളി ഹൌസ് ജീവനക്കാർ.പക്ഷെ ഈപരിപാടിയിലൂടെ സന്തോഷ്‌ പണ്ഡിറ്റ്‌ നോടുള്ള ബഹുമാനം കൂടി .എല്ലാവരാലും പരിഹസിക്കപെട്ടു ,ആരോടും ഒരു പരാതിയും പറയാതെ ആ "മഹാന്മാരുടെ" കൂട്ടത്തിൽ ജീവിക്കാൻ കഷ്ട്ടപെടുന്ന സന്തോഷിനെ സമ്മതിച്ചേ പറ്റു .ഒരു തരത്തിലുള്ള കപട മുഖങ്ങളോ മറയോ ഇല്ലാത്ത സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ് മലയാളി ഹൗസിലെ താരം .ഈ പരിപാടിയുടെ വിജയവും,താരമൂല്യവും സന്തോഷിലാണ് എന്ന് അറിയാവുന്ന സൂര്യ ടി വി അവസാനം വരെ ഇദേഹത്തെ നില നിർത്തും എന്ന് തീർച്ച.എന്തായാലും ഈ പറയുന്ന ആളുകളുടെയെല്ലാം യഥാർത്ഥ മുഖം നമുക്ക് കാണാൻ ഈ പരിപാടി വഴി വെക്കും.സിന്ധു ജോയ് എന്ന പൊതു പ്രവർത്തക ഇനി എങ്ങിനെ വെളിയിൽ ഇറങ്ങി നടക്കും എന്ന് പോലും ഞാൻ ആലോചിച്ചു പോയിട്ടുണ്ട്.സിന്ധു തന്നെ ഈ പരിപാടിയിൽ സന്ദീപിനോട് ചോദിക്കുന്നുണ്ട് "ഞാൻ നാട്ടിൽ ഇറങ്ങിയാൽ എന്നെ ആളുകൾ കല്ലെറിയുമോ എന്ന്".അത്രയ്ക്ക് ശോചനീയമാണ് അവരുടെ അവസ്ഥ . ഇവർ ഇലക്ഷനിൽ പരാജയപെട്ടത്‌ മലയാളികളുടെ ഭാഗ്യം തന്നെയാണ്.പതിനാറു പേർക്കും അവർ കാണിച്ചു കൂട്ടുന്നത്‌ എന്തെല്ലമെന്നൊ,ഇത് പൊതു ജനങ്ങൾ കാണുന്നുവെന്നോ ഒന്നും അറിയാതെയുള്ള ഈ യഥാർത്ഥ ജീവിത നാടകം ശരിക്കും ഒരു നേരമ്പോക്കാണ്.മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള ഒരു എത്തി നോട്ടം.അത് ഇഷ്ട്ടപെടാത്തവർ ആരാ ഉള്ളത്.ഈ പരിപാടി കഴിയുമ്പോഴേക്കും ഇവർക്ക് പൊതു ജനങളുടെ ഇടയിൽ "നല്ല "പേരായിരിക്കും.രാഹുൽ ഈശ്വറിനെ ഇനി വീട്ടിൽ കയറ്റുമോ എന്ന് കണ്ടറിയണം ?.അത് പോലെയാണ് ഇദ്ദേഹത്തിന്റെ കൈയിലിരിപ്പു.ചാനലുക്കാർ ഈ പരിപാടി കൊണ്ട് ഉദേശിക്കുന്നത് പല മാന്യന്മാരുടെയും മുഖം മൂടി അഴികുക എന്നുള്ളത് തന്നെയാണ്.ഈ പരിപാടികെതിരെ മുറവിളി കൂട്ടുന്നവർ ഒരു കാര്യം ഓർക്കുക,ഇതിനെ ഒരു മത്സാരമായി കാണാൻ ശ്രമികുക.അല്ലാതെ ആളുകളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പരിപാടിയല്ല ഇത്.അവരുടെ " പ്രോഡക്റ്റ് " വിൽക്കാൻ അവർ എന്ത് വഴിയും സ്വീകരിക്കും.താല്പര്യമുള്ളവർ കാണുക അല്ലാത്തവർ ചാനൽ മാറ്റുക .

വാൽ കഷണം : സൂര്യ ചാനലുക്കാരോട് ... സന്തോഷ്‌ പണ്ടിട്ടിനെ ചാനലുക്കാർ മുഴുവൻ കൊണ്ട് നടന്നു കോമാളിയാക്കി മാർക്കറ്റിൽ വിൽക്കുന്നു .നിങ്ങൾക്കും മറ്റുള്ളവർക്കും എന്ത് സുഖമാണ് ഇതിൽ നിന്നും ലഭിക്കുന്നത് എന്ന് മനസിലാകുനില്ല.സിൽസില എന്ന ആൽബം ഇറക്കിയതിന്റെ പേരിൽലോക മലയാളികൾ മുഴുവൻ ചീത്ത വിളിച്ച ഹരി ശങ്കറിനെ നിങ്ങൾ എന്തിനാണ് മലയാളി ഹൗസിൽ എത്തിച്ചത് ? അവിടെയും ഒരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു അവിടെയുള്ളവർക്കും ചനലുക്കാർക്കും. അയാളെയെങ്കിലും നിങ്ങൾക്ക് വെറുതെ വിടാമായിരുന്നു .ഇവിടെ മനുഷ്യന് ഒരു പരിഗണനയും നിങ്ങൾ കൊടുക്കുന്നില്ല എന്ന് ഓർക്കുമ്പോൾ പ്രയാസം ഉണ്ട് . കച്ചവടത്തിന് വേണ്ടി ചില മനുഷ്യരുടെ മാനുഷിക മൂല്യങ്ങൾ ഹനിക്കപെടുന്നു എന്നുള്ള വസ്തുത നിങ്ങൾ മറന്നു പോകരുത് ...

സച്ചിൻ ഭാസി

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh