പി ഭാസ്‌കരന്‍ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്

പി ഭാസ്‌കരന്‍ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്കൊച്ചി: പി. ഭാസ്‌കരന്‍ പുരസ്‌കാരത്തിന് ബക്കര്‍ മേത്തലയുടെ കടല്‍ ജലം എന്ന കവിതാസമാഹാരം അര്‍ഹമായി. മുഹമ്മദ്ദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് 10, 000 രൂപയും റിയാസ് കോമു രൂപ കല്പന ചെയ്ത ശില്പവും തനുജ എസ് ഭട്ടതിരി തയ്യാറാക്കിയ പ്രശസ്തി പത്രവും നല്‍കും.
 
എം. വി. ദേവന്‍ , ഡോ. കെ. എസ്. രാധാകൃഷ്ണന്‍, കെ. ഇ. എന്‍ കുഞ്ഞഹമ്മദ്, പ്രേമ. ജി പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുസ്തകം തിരഞ്ഞെടുത്തത്.പ്രേമ. ജി. പിഷാരടി, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. പി. കെ. അബ്ദുറഹിമാന്‍, സെക്രട്ടറി സലിം പുന്നിലത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 
മാര്‍ച്ച് അവസാന വാരത്തില്‍ എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh