പ്രിയ കവിക്ക് മലയാളത്തിന്റെ യാത്രാമൊഴി

പ്രിയ കവിക്ക് മലയാളത്തിന്റെ യാത്രാമൊഴികൊല്ലം: മലയാളത്തിന്റെ പ്രിയ കവി ഡി. വിനയചന്ദ്രന് കേരളത്തിന്റെ യാത്രാമൊഴി. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികദേഹം ഔദ്യാഗിക ബഹുമതികളോടെ രാവിലെ പത്തിന് കൊല്ലം പടിഞ്ഞാറേ കല്‌ളടയിലെ വീട്ടുവളപ്പില്‍ നടന്നു.
 
സാമൂഹ്യ സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ കവിക്ക് യാത്രാമൊഴി ചൊല്ലാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിനയചന്ദ്രന്റെഅന്ത്യം.
 
67 വയസായിരുന്നു. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദഹേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ കൂടെയുണ്ടായിരുന്നു. ഇന്നലെ തിരുവനന്തപുരം പ്രസ്‌ക്‌ളബിലും വി.ജെ.ടി ഹാളിലും മൃതശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
 
തുടര്‍ന്ന് ജന്മസ്ഥലമായ കൊല്‌ളത്തേക്ക് കൊണ്ടുവന്നു. കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്‌ളാം സാംസ്‌കാരിക കേരളത്തോട് സംവദിച്ച വിനയചന്ദ്രന്‍ ഒരു സാഹിത്യകാരന്‍ എന്നതിനപ്പുറം മലയാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ സദാ ഇടപെടുന്നയാളായിരുന്നു.
 
80കളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്.
 
1946 മെയ് 16ന് കൊല്ലം ജില്‌ളയിലെ പടിഞ്ഞാറെ കല്‌ളടയിലാണ് വിനയചന്ദ്രന്റെ ജനനം. ഭൗതിക ശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും നേടി. പിന്നീട് അധ്യാപകവൃത്തിയില്‍ ഏര്‍പെ്പട്ടു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുകി. അവിവാഹിതനാണ്.
 
നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി. വിനയചന്ദ്രന്റെകവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേക്കുള്ള വഴി, സമയമാനസം, സമസ്ത കേരളം പി.ഒ, പൊിടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍(കഥകള്‍), വംശഗാഥ(ഖണ്ഡ കാവ്യം), കണ്ണന്‍, ആഫ്രിക്കന്‍ നാടോടികഥകള്‍, ദിഗംബര കവിതകള്‍(പരിഭാഷ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
 
യൂനിവേഴ്‌സിറി കോളജ് കകവിതകള്‍, കര്‍പ്പൂമഴ(പി യുടെ കവിതകള്‍), ഇടശേ്ശരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹരത്തിന് 1992ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2006ലെ ആശാന്‍ കവിതാ പുരസ്‌കാരമുള്‍പെ്പടെ അംഗീകാരങ്ങള്‍ തേടിയെത്തി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh