ജനവിധി: വാതുവയ്പിൽ ഇതിനകം 10,000 കോടി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ  വിധിയെഴുത്തിനെച്ചൊല്ലിയും വാതുവയ്പ്  മുറുകുന്നു.  10,000  കോടിയോളം രൂപയുടെ വാതുവയ്പ്  ഇതിനകം നടന്നുവെന്നാണ്  സൂചന.ജനവിധി: വാതുവയ്പിൽ ഇതിനകം 10,000 കോടി

മുംബയ്, ഡൽഹി, അഹമ്മദാബാദ്, ജയ്‌പൂർ  തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ മാത്രമല്ല ദുബായിലും പാകിസ്ഥാനിലെ  കറാച്ചിയിലും വരെ വാതുവയ്പ്  നടക്കുന്നു.

നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുമെന്ന്   വാതുവയ്ക്കുന്നവരാണ്  കൂടുതൽ. വാതുവയ്പിന്റെ രീതി അനുസരിച്ച്  മോഡി പ്രധാനമന്ത്രിയായാൽ ഒരു രൂപ വാതുവച്ചവർക്കു ഇപ്പോഴത്തെ സ്ഥിതിയിൽ 30 പൈസ അധികം ലഭിക്കും.  അതേസമയം, രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ അഞ്ച്  രൂപ ലഭിക്കും. രാഹുലിന്  വേണ്ടി വാതുവയ്ക്കാൻ  താരതമ്യേന കുറച്ചുപേരേയുള്ളൂവെന്ന്  അർത്ഥം.

ബി.ജെ.പിക്കു 235 സീറ്റ്  കിട്ടുമെന്ന്  വാതുവച്ചാൽ വിജയിച്ചാൽ ഒരു രൂപയ്ക്കു രണ്ടു രൂപ  തിരിച്ചുകിട്ടും.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh