literature-lead

നോബേല്‍ സമ്മാനജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

നോബേല്‍ സമ്മാനജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

മ്യൂനിച്ച് : പ്രശസ്ത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ല്യൂബെക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഗുന്തര്‍ ഗ്രാസിന്റെ അന്ത്യം. 1999-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 'ദ ടിന്‍ ഡ്രം' എന്ന നോവലിന് ലഭിച്ചു. ക്യാറ്റ് ആന്‍ഡ് മൗസ്, ഡോഗ് ഇയേഴ്‌സ്, ലോക്കല്‍ അനസ്തിറ്റിക്, ദ ഫ്ലര്‍, ദ പ്ലബിയന്‍സ് റമോര്‍സ് ദി അപ്‌റൈസിങ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ്. ജര്‍മനിയിലെ തുറമുഖനഗരമായ... Read more

literature-row-1

ക്രിസ്തു ഇല്ലാത്ത കുരിശും, കുരിശില്ലാത്ത ക്രിസ്തുവും ?

ക്രിസ്തു ഇല്ലാത്ത കുരിശും, കുരിശില്ലാത്ത ക്രിസ്തുവും ?

ക്രിസ്തു ഇല്ലാത്ത കുരിശ്    ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. യേശുക്രിസ്തു ആര് എന്ന ചോദ്യത്തിന് ഇന്ന്പ്രസക്തി... Read more

ഇതു കര്‍ക്കിടകം ഇനി രാമായണ പാരായണവും ശ്രീരാമനാമജപവും

ഇതു കര്‍ക്കിടകം ഇനി രാമായണ പാരായണവും ശ്രീരാമനാമജപവും

ശ്രീ രാമ! രാമ! രാമ! ശ്രീരാമ..... എരിയുന്ന നിലവിളക്കിനു മുന്നില്‍ മനസ്‌ ശ്രീരാമഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണ പാരായണദിനങ്ങളാണ്‌ ഇന്നു മുതല്‍.... Read more

ഞാന്‍ വിശ്വാസിയാണ്; എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല: മാർപാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

ഞാന്‍ വിശ്വാസിയാണ്; എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല: മാർപാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

1.ഞാന്‍ വിശ്വാസിയാണ്; എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല: ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; പക്ഷെ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല.... Read more

literature-row-2

പരസ്യപ്രസ്താവന നടത്തിയാല്‍ കര്‍ശന നടപടിയെന്ന് സുധീരന്‍

പരസ്യപ്രസ്താവന നടത്തിയാല്‍ കര്‍ശന നടപടിയെന്ന് സുധീരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചിലനേതാക്കള്‍ വീഴ്ചവരുത്തിയെന്ന് പരസ്യമായി ആരോപിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.ഷുക്കൂറിനെ കെ.പി.സി.സി... Read more

എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന്‌

എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന്‌

തിരുവനന്തപുരം: എസ്. എസ്. എല്‍. സി. പരീക്ഷാഫല പ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലപ്രഖ്യാപനം... Read more

ജനവിധി: വാതുവയ്പിൽ ഇതിനകം 10,000 കോടി

ജനവിധി: വാതുവയ്പിൽ ഇതിനകം 10,000 കോടി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ  വിധിയെഴുത്തിനെച്ചൊല്ലിയും വാതുവയ്പ്  മുറുകുന്നു.  10,000  കോടിയോളം രൂപയുടെ വാതുവയ്പ്  ഇതിനകം നടന്നുവെന്നാണ്  സൂചന. മുംബയ്, ഡൽഹി, അഹമ്മദാബാദ്,... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-literature