അയർലണ്ടിലെ മലയാളികളുടെ ആദ്യ വെബ് റേഡിയോ സംരംഭം ആയ റേഡിയോ എമറാൾഡിന്റെ ഔദ്യോഗിക പ്രക്ഷേപണം നാളെ ക്രിസ്തുമസ് ദിനത്തിൽ രാവിലെ പത്തു മണിക്ക് ആരംഭിക്കുകയാണ്.

emerald radio 5859f

ആകാശവാണി തിരുവനന്തപുരം തൃശൂർ ആലപ്പുഴ ...
നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ...
അതെ ..

ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിലും എൺപതുകളിലും ഒരു ശരാശരി മലയാളിയുടെ ദിനചര്യകളെപ്പോലും സ്വാധീനിച്ചതും നിയന്ത്രിച്ചതും ഈ വരികളായിരുന്നു എന്ന് പറയേണ്ടിവരും. ഒന്ന് കണ്ണടച്ച് തിരിഞ്ഞു നോക്കിയാൽ ഓർമ്മകളിൽ എവിടെയോ ഒരു നനുത്ത സ്പർശം പോലെ ആ വാക്കുകൾ ഇന്നും അലയടിക്കുന്നുണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, രഞ്ജിനി, വയലും വീടും, കൗതുകവാർത്തകൾ , റേഡിയോ നാടകോത്സവങ്ങൾ , ചലച്ചിത്ര ശബ്ദരേഖകൾ. ആ റേഡിയോ ഓർമകളെ ഇന്നും താലോലിക്കുന്ന ഒരു കൂട്ടം മലയാളികളുടെ ഒരു ചെറിയ ശ്രമം മാത്രമാണിത്.

ഞങ്ങളുടെ രുചിക്കൂട്ടിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാ വിഭവങ്ങളും ഉണ്ടാവും. നിത്യഹരിത ചലച്ചിത്രഗാനങ്ങളുടെ നൊസ്റ്റാൾജിയ, നാടക ഗാനങ്ങൾ കോർത്തിണക്കിയ ഫസ്റ്റ് ബെൽ, ഗസലുകളുടെ മെഹ്ഫിൽ, ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളുമായി ഹൃദയപൂർവം, കഥകളുടെ ബുക്‌ഷെൽഫ്‌ .. അതിലാദ്യം ശ്രീ രബീന്ദ്രനാഥ ടാഗോർ ഇന്റെ ചോഖർബാലി , പുസ്തകപരിചയം, കുട്ടികൂട്ടുകാർക്കു കഥകൾ കേട്ടുറങ്ങാൻ ബെഡ് ടൈം സ്റ്റോറീസ്, നാട്ടുവിശേഷങ്ങൾ, പ്രവാസശബ്ദം , വിവിധ ഭാഷകളിലുള്ള നാടൻ പാട്ടുകൾ , ഭക്തിഗാനങ്ങൾ , കുട്ടികൾക്കായി വിടരുന്ന മൊട്ടുകൾ, അയർലൻഡ് പോയ വാരം, ശാസ്ത്രവീഥി, സിനിമ വിശേഷങ്ങളും വേൾഡ് ക്ലാസിക്‌സും , കായിക വാർത്തകൾ..
കൂടാതെ ചർച്ചകളും അഭിമുഖങ്ങളും ഒക്കെയായി നിങ്ങളുടെ ഇടവേളകളിലും യാത്രകളിലുമൊക്കെ കൂട്ടായി വരാൻ ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. കൂടെ നിങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ .. മരതകദ്വീപിനെ സംഗീതസാഹിത്യ സാന്ദ്രമാക്കുവാൻ ...

റേഡിയോ എമറാൾഡ് .
സ്നേഹപൂർവം, ടീം റേഡിയോ എമറാൾഡ്.

Tune in on 25 December 2019

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh