അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് അഭിമാനമായി റോയല്‍ ബീറ്റ് സ്..

അയര്‍ലന്‍ഡിലെ മലയാളികളുടെ ആഘോഷങ്ങള്‍ക്ക് ഉത്സവച്ചായ പകരുവാന്‍ ഇനി ചെണ്ടമേളവും. കോര്‍ക്കില്‍ ഈ വര്‍ഷം നടന്ന ഓണാഘോഷ പരിപാടി യില്‍ അണ് കോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി ചെണ്ടമേളം അരങ്ങേറിയത്. കേരളീയ വാദ്യോപകരണങ്ങ ളില്‍ ഏറ്റവും ഗംഭീരൃ മാര്‍ന്നതാണ് ചെണ്ട. ജാതിമഭേദമന്യേ കേരളീയരുടെ ഒട്ടു മിക്ക ഉത്സവങ്ങളി ലും ഏതെങ്കിലും രൂപത്തിലുള്ള ചെണ്ടമേളം കാണാം. കോര്‍ക്കി ലെ ഒരു പറ്റം യുവജനങ്ങള്‍ അവതരിപ്പിച്ച ചെണ്ടമേളം അവിടുത്തെ ഇന്ത്യാക്കാര്‍ക്ക് മാത്രമല്ല വിദേശികള്‍ക്കും ഒരു വേറിട്ട അനുഭവമായി മാറി. മേളക്കാര്‍ പല രീതിയില്‍ അണിനിരന്നും ചെറിയ ചുവടുകള്‍ വെച്ചും കാണികളെ രസിപ്പിച്ചു. റോയല്‍ ബീറ്റ് സ് എന്നു പേരിട്ടിരിക്കുന്ന ഈ ചെണ്ടമേളം ഇന്ന് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു .

തൊടുപുഴ സ്വദേശിയായ ശ്രീ സൈമണ്‍ പച്ചിക്കര യാണ് കോര്‍ക്കിലെ യുവ ജനങ്ങളെ ചെണ്ടമേളം പരിശീലിപ്പിച്ചത്. ലോകത്തില്‍ അവിടെ പോയാലും മലയാളികള്‍ തങ്ങളുടെ വേറിട്ട സംസ്‌ക്കാരവും  ശൈലികളും നിലനിര്‍ത്തും എന്നുള്ളതിന് മറ്റൊരു തെളിവു കൂടിയാവുകയാണ് റോയല്‍ ബീറ്റ് സ്. അയര്‍ലന്‍ഡ് മലയാളികളുടെ സ്വന്തം ചെണ്ടമേളം ട്രൂപ്പ് ആയി ഇതിനോടകം മാറിക്കഴിഞ്ഞ റോയല്‍ ബീറ്റ് സിന്റെ

ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പരുകള്‍
0899823470,0894520187
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh