വാട്ടര്‍ഫോഡ് ടൈഗേഴ്‌സ് സംഘടിപ്പിക്കുന്ന 'സെവന്‍സ് ഫുട്‌ബോള്‍ മേള' ഒക്‌റ്റോബര്‍ 27ന്....

 
ഫുട്‌ബോളിലൂടെ ലോകത്ത് പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കാമെന്ന്  മേഗന്‍ റെപ്പീനോ ലോകഫുട്‌ബോള്‍ വേദിയില്‍ വാഗ്ദത്തമോതിയത് നമ്മള്‍ കുറച്ച് ദിവസങ്ങള്‍ക്ക്  മുമ്പാണ് കേട്ടത്. ബന്ധങ്ങളെ കൂട്ടിയിണക്കാനും കൂട്ടായ്മകളെ ഊട്ടിയുറപ്പിക്കാനും കലാകായികമല്‍സരങ്ങള്‍ കൊണ്ട് എങ്ങനെ സാധ്യമാണെന്ന് നമ്മള്‍ മലയാളികള്‍ ലോകത്തിന് അതിനുമെത്രയോ കാലങ്ങള്‍ക്ക് മുമ്പ് കാണിച്ചു കൊടുത്തിട്ടുണ്ട്. പ്രാദേശികക്ലബ്ബുകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന പലവിധ കലാകായികമല്‍സരങ്ങളില്ലാതെ ഒരു ഓണവും പെരുന്നാളംം ക്രിസ്മസും പൂര്‍ണ്ണമാവില്ല നമ്മള്‍ ദൈവത്തിന്റെ നാട്ടുകാര്‍ക്ക്. 
 
 നാടുവിട്ട് അക്കരയെത്തി, തിരക്കില്‍ നിന്നും തിരക്കിലേക്ക് ഊളിയിടുമ്പോഴും ഉളളില്‍ കൈവിടാത്ത മലയാളിയുടെ ആ ഗൃഹാതുര സാഹോദര്യസഹൃദയപാരമ്പര്യത്തെ വിളിച്ചോതാന്‍ ഇതാ വാട്ടര്‍ഫോര്‍ഡ് മലയാളികള്‍ വീണ്ടും ഒരുങ്ങുന്നു. അതെ, വാട്ടര്‍ ഫോര്‍ഡ് ടൈഗേഴ്‌സ് മൂന്നാം തവണയും അണിയിച്ചൊരുക്കുന്ന 'സെവന്‍സ് ഫുട്‌ബോള്‍ മേള' ഈ വരുന്ന ഒക്ടോബര്‍ 27ന് ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍    നടക്കുന്നു. രാവിലെ 9മണിമുതല്‍ വൈകീട്ട് 7 മണിവരെ നീളുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ അയര്‍ലണ്ടിലെ എല്ലാ പ്രമുഖ ഫുട്‌ബോള്‍ ടീമുകളും പങ്കെടുക്കുന്നു. 
 
വാശിയേറുന്ന ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നേരില്‍ കണ്ടാസ്വദിക്കാനും, അതിലുപരി ഏവര്‍ക്കും പരസ്പരം കൂടിയിരിക്കാനും സൗഹൃദങ്ങള്‍ ഊഷ്മളമാക്കാനും ഏവരേയും ഒക്ടോബര്‍ 27ന് വാട്ടര്‍ഫോര്‍ഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് സാദരം ക്ഷണിക്കുകയാണ്.
 
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh