മനോജ് വര്‍ഗീസിനും കുടുംബത്തിനും യാത്രാ മംഗളങ്ങള്‍.

അയര്‍ലണ്ട്‌ലെ പതിമൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന മനോജ് വര്‍ഗീസിനും കുടുംബത്തിനും കോര്‍ക്ക് സീറോമലബാര്‍ സമൂഹം ഹൃദ്യമായ യാത്രയയപ്പു  നല്‍കി.
 
സെപ്റ്റംബര്‍ 22  ഞായറാഴ്ച്ച കോര്‍ക്കിലെ വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്ന വി. കുര്‍ബാനക്ക് ശേഷം ചാപ്ലിന്‍ ഫാദര്‍ സിബി അറക്കല്‍,  മനോജിനും ഭാര്യ റാണിക്കും മക്കളായ മരിയയ്ക്കും, മെല്‍നയ്കും  റോണിനും  പ്രാര്‍ത്ഥനാപൂര്‍വ്വം  യാത്രാമംഗളങ്ങള്‍ നേരുകയും കോര്‍ക്ക് സീറോമലബാര്‍ സമൂഹത്തിനു അവര്‍ ചെയ്ത സേവനങ്ങളെ നന്ദിപൂര്‍വം സ്മരിക്കുകയും ചെയ്തു. കോര്‍ക്ക് സീറോമലബാര്‍ കൂട്ടായ്മയുടെ ആദ്യകാലം മുതല്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സേവന സന്നദ്ധനായി മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ശ്രീ മനോജ് വര്‍ഗിസ്. ഒന്നിലേറെ തവണ സമൂഹത്തിന്റെ ട്രസ്റ്റി ആയും മനോജ് പ്രവൃത്തിച്ചിട്ടുണ്ട്. . റാണി മനോജ് സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
 
മനോജ് വര്ഗീസിനും  കുടുംബത്തിനും  തങ്ങളുടെ പുതിയ വാസസ്ഥലത്തും കര്‍മ്മമണ്ഡലങ്ങളിലും എല്ലാം ശുഭമായി ഭവിക്കട്ടെ എന്നാശംസിക്കുന്നു.
 
വാര്‍ത്ത : ബിജു പൗലോസ്  ( പി ര്‍ ഓ സിറോമലബാര്‍ ചര്‍ച്, കോര്‍ക് ).
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh