വിനീത് ശ്രീനിവാസന്‍ ഷോ നവംബര്‍ 1ന് ഡബ്ലിനില്‍

 
 
പ്രശസ്ത ഗായകനും,  നടനും, തിരക്കഥാകൃത്തും,സിനിമാ സംവിധായകനുമായ വിനീത് ശ്രീനിവാസനന്‍ & ടീം  ലൈവ് മ്യൂസിക് ഷോയുമായി അയര്‍ലണ്ടില്‍ ആദ്യമായി എത്തുന്നു. ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കുന്ന ഈ സംഗീതമേള നവംബര്‍ 1 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ഡബ്ലിന്‍ ഫിര്‍ഹോസ്സ്  സൈന്റോളൊജി ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്നു.
 
എന്റെ ഹല്‍ബിലെ..,മാണിക്യ മലരായി..., എന്റമ്മേടെ ജിമിക്കി കമ്മല്‍..., അനുരാഗത്തിന്‍ വേളയില്‍ ...,തുടങ്ങി അനേകം ശ്രവ്യമധുരമായ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച വിനീതിനോടൊപ്പം പ്രശസ്ത സംഗീതജ്ഞരായ അനൂപ് , സാംസണ്‍, സുദേന്ദു രാജ് , അനില്‍ ഗോവിന്ദ്, രാഘവേന്ദ്ര എന്നിവരുള്‍പ്പെടുന്ന ഓര്‍ക്കേസ്ട്രയും അണിനിരക്കുന്നു. രേഷ്മയാണ് ഗായിക.സെലിബ്രിറ്റി സൗണ്ട് എന്‍ജിനിയര്‍ സമ്മിയാണ് ശബ്ദനിയന്ത്രണം.
 
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ,തിര ,തട്ടത്തിന്‍ മറയത്ത് ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍  ഈ വര്‍ഷത്തെ മെഗാഹിറ്റ് സിനിമ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അയര്‍ലണ്ടില്‍ ഡബ്ലിനില്‍ ഒരു ഷോ മാത്രമുള്ള ഈ സംഗീതഗരാവ് എല്ലാ കൗണ്ടികളിലെയും മലയാളി സംഗീതാസ്വാദകര്‍ക്ക് പങ്കെടുക്കുവാന്‍  ഒരു സുവര്‍ണ്ണാവസരം തന്നെയാണ്. 
 
അയര്‍ലണ്ടിലെ സംഗീതപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസന്‍ ലൈവ് കണ്‍സെര്‍ട്  അസ്വദിക്കാനുളള പ്രവേശന പാസുകള്‍ www.wholelot.ie യില്‍ ലഭ്യമാണ്. ഈ സംഗീത നിശയില്‍ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരുടെയും വിസ ഉള്‍പ്പടെയുള്ള യാത്രാനുബന്ധ കാര്യങ്ങള്‍ എല്ലാം പൂത്തിയായിട്ടുണ്ട് .കലാ സാംസ്‌കാരിക മേഖലയില്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ ഫാമിലി ക്ലബ് സമര്‍പ്പിക്കുന്ന വിനീത് ശ്രീനിവാസന്‍ ഷോയുടെ വിശദ വിവരങ്ങള്‍ക്കായി    +353876514440        +353879317931 എന്നീ മൊബൈല്‍ നമ്പരുകളില്‍  ബന്ധപ്പെടാവുന്നതാണ്.
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh