വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം


വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓണാഘോഷം 2019 സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. അത്തപ്പൂക്കളവും,ചെണ്ടമേളവും,മാവേലിയും,തിരുവാതിരയും,നാടന്‍ പാട്ടുകളും,വടംവലിയും,വിവിധ കായിക  
മത്സരങ്ങളും ആഘോഷത്തിന്റെ സൗന്ദര്യം കൂട്ടി.ഹോളിഗ്രെയിലിന്റെ ഓണസദ്യ രുചിയുടെ മാസ്മരിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.ബാലിഗണര്‍ GA ക്ലബ്ബില്‍ വെച്ച് സെപ്റ്റംബര്‍ 7 ന് നടത്തപ്പെട്ട ഓണാഘോഷത്തില്‍ വാട്ടര്‍ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ആളുകള്‍ പങ്കെടുത്തു.സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ഓണാഘോഷം നെഞ്ചിലേറ്റിയ എല്ലാ ആള്‍ക്കാര്‍ക്കും കമ്മറ്റി നന്ദി അറിയിച്ചു. 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh