ഒരുമയുടെ നേര്‍ക്കാഴ്ച്ചയായി GICC ഓണം


ഗോള്‍വേ : GICC യുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ഓണാഘോഷം, ഈ വര്‍ഷം സെപ്റ്റംബര്‍ 14 തിയതി ഗോള്‍വേ സോള്‍ട്ട് ഹില്ലിലുള്ള ലെഷര്‍ ലാന്‍ഡില്‍ വെച്ചു ബഹുജന പങ്കാളിത്തത്തോടെയും ഒത്തൊരുമയോടും  ആഘോഷിക്കപെട്ടു. ഗോള്‍വേ കൗണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 400 റോളം ആളുകള്‍  ഒഴുകിയെത്തിയ ഓണാഘോഷം മലയാളിയുടെ  പാരമ്പര്യ  സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും  നേര്‍കാഴ്ചയായി. ആഹ്ലാദവും സന്തോഷവും  അലയടിച്ച  സുദിനത്തില്‍ രാവിലെ 9.30 മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു.അതിനു ശേഷം നടന്ന അത്യന്തം ആവേശകരമായ വടംവലി മത്സരത്തില്‍ കൗണ്ടി ഗോള്‍വേയുടെ വിവിധ മേഖലയില്‍ നിന്നും എത്തിച്ചേര്‍ന്ന ടീമുകള്‍ പങ്കെടുത്തു. പുരുഷന്‍മാരുടെ ടീമില്‍ നിന്നും  തോമസ് ജോസഫ് നയിച്ച ഗോള്‍വേ വെസ്റ്റ് ടീമും, സ്ത്രീകളുടെ ടീമില്‍ ബിനു ജോമിറ്റ് നയിച്ച  ഗോള്‍വേ ഈസ്റ്റും വടം വലിയില്‍ ജേതാക്കളായി. വിജയികള്‍ക്കു ക്യാഷ് അവാര്‍ഡും, മെഡലുകളും, GICC ട്രോഫിയും നല്‍കുകയുണ്ടായി.ഡബ്ലിനിലെ പ്രമുഖ കേറ്ററിംഗ് സ്ഥാപനമായ റോയല്‍ കേറ്റേറേഴ്‌സ് ഒരുക്കിയ  ഓണസദ്യ വിഭവസമൃദ്ധമായിരുന്നു.
 
ഉച്ചകഴിഞ്ഞു നടന്ന കലാപരിപാടികള്‍ക്കു  സെക്രട്ടറി റോബിന്‍ ജോസ് സ്വാഗതം ആശംസിച്ചു. GICC പ്രസിഡണ്ട്  ശ്രീ ജോസഫ് തോമസ് ഉത്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികള്‍ ഓണാഘോഷത്തിനു മിഴിവേകി. അയര്‍ലണ്ടിലെ പ്രമുഖ  ഗാനമേള ട്രൂപ്പായ സോള്‍ ബീറ്റ്‌സ് അവതരിപ്പിച്ച ലൈവ് ഗാനമേള ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.GICC ജന:സെക്രട്ടറി അരുണ്‍ ജോസഫ് എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം നന്ദി അറിയിച്ചു.GICC ആഭിമുഖ്യത്തില്‍ 2019 മാര്‍ച്ചു മാസത്തില്‍ നടത്തിയ ചിത്രരചന പെയിന്റിംഗ് മത്സരങ്ങളില്‍( INSPIRATION 2019) വിജയികളായ കുട്ടികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. GICC യുടെ നേതൃത്വത്തില്‍ നടക്കുന്ന മലയാളം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനമികവിനുള്ള സമ്മാനങ്ങള്‍ നല്‍കുകയും മലയാളം അധ്യാപകരെ ആദരിക്കുയും ചെയ്തു. 2019 വിദ്യാഭ്യാസ വര്‍ഷത്തില്‍ ലീവിങ്ങ് സെര്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കിയ കുട്ടികളെ ആദരിച്ചു.
 
GICC യുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കേരളത്തില്‍ ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ സ്വഭവനങ്ങളില്‍ നിര്‍മ്മിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ  സീഡ് പേനകള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്കു നല്‍കുകയുണ്ടായി. ജാതി മത വ്യത്യാസമില്ലാതെ ഒരുമയോടെ GICC യുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം വന്‍വിജയമാക്കിയ  എല്ലാവര്ക്കും GICC കമ്മറ്റി നന്ദി അറിയിച്ചു.
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh