നീനാ കൈരളിയുടെ 'ഓണവില്ല് 2019' സെപ്റ്റംബര്‍ 14 ന്.

 
നീനാ (കൗണ്ടി ടിപ്പററി) : സമത്വവും സാഹോദര്യവും വിളിച്ചോതുന്ന മറ്റൊരു ഓണക്കാലം കൂടി വരവായി.നീനാ കൈരളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 'ഓണവില്ല് 2019' സെപ്റ്റംബര്‍ 14 ന് രാവിലെ 9.30 മുതല്‍ നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് നടക്കും.സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വൈവിധ്യങ്ങളാര്‍ന്ന പരിപാടികളോടെയാണ് നീനാ കൈരളി ആഘോഷിക്കുന്നത്. കൈരളി അംഗങ്ങള്‍ നാല് ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ഒരു മാസമായി വിവിധ മത്സരങ്ങളില്‍ വാശിയോടെ പങ്കെടുത്തു വരികയായിരുന്നു.
14 ന് നടക്കുന്ന ഓണാഘോഷത്തില്‍ വച്ച് വിജയിയായ ടീമിനെ പ്രഖ്യാപിക്കും.
 
തിരുവാതിര, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേല്‍ക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ കൊണ്ട് സമ്പുഷ്ടമാണ് ഓണാഘോഷങ്ങള്‍.കാണികളെ ആവേശകൊടുമുടിയില്‍ എത്തിക്കാനായി  വിവിധ ഓണക്കളികളും തയാറാക്കിയിട്ടുണ്ട്. പിന്നീട് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം നടക്കും.ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീഴും. പാരമ്പര്യത്തനിമയോട് കൂടിയ ആഘോഷങ്ങള്‍ ഏവരെയും ഗൃഹാതുരത്വം ഉണര്‍ത്തുന്ന കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകും എന്നതില്‍ സംശയമില്ല. 2018'19 വര്‍ഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
 
വാര്‍ത്ത : ജോബി തടത്തില്‍. 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh