മന്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.

മന്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം 2019 പരിപാടി സെപസ്റ്റബര്‍ 7 ന് മുന്‍ഗ്രെറ്റ് സെന്റ് പോള്‍ ഹാളില്‍ ആഘോഷപൂര്‍വം കൊണ്ടാടി. Mr Willie O'Dea T.D, Prof. Colette Cowan CEO UL Hospital Group, Ms. Cathrine Slattery Councillor,  Fr. John O'Shea, Fr. Robin Thomas തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായെത്തിയ ഓണാഘോഷം വിവിധ കലാകായിക പരിപാടികളാല്‍ സമ്പന്നമായിരുന്നു. ഡബ്ലിലിനില്‍ നിന്നുള്ള സപ്തരാമന്റെയും സംഘത്തിന്റെയും ക്ലാസിക്കല്‍ ഡാന്‍സും ഭരതനാട്യവും പരിപാടികള്‍ക്ക് മിഴവേകി. വിശിഷ്ടാതിഥികള്‍ MICA യുടെ കലാകായിക ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിക്കുകയും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. MlCA അസോസിയേഷന്റെയും ചാരിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ digitalis ചെയ്യുന്നതിന്റെ ഭാഗമായി MICA യുടെ വെബ് സൈറ്റ് ഉദ്ഘാടനം Prof. Colette Cowan CEO UL Hospital Group നിര്‍വഹിച്ചു. വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം കസേരകളി, വടം വലി തുടങ്ങിയ വിനോദങ്ങളില്‍ MICA യുടെ കടുംബാംഗങ്ങള്‍ സന്തോഷപൂര്‍വം പങ്കെടുത്തു.  
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh