ആഘോഷത്തോടൊപ്പം ആവേശകരമായ കലാമത്സരങ്ങളുമായി മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

 
ഡബ്ലിന്‍: കാലങ്ങള്‍ കടന്നു പോകുമ്പോഴും ആചാരങ്ങള്‍ ആധുനികതയുടെ കുത്തൊഴുക്കില്‍ മുങ്ങി മറയുമ്പോഴും കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞും കസവു മുണ്ടും മടക്കിക്കുത്തി ഒരിക്കല്‍ കൂടി പ്രവാസികളായ നമുക്ക്  മലയാള നാടിന്റെ മധുര സ്മരണകളോടെ ഐശ്വര്യത്തിന്റെയും  സമ്പത് സമൃദ്ധിയുടെയും  സാഹോദ്യരത്തിന്റെയും ഉത്സവമായ ഓണാഘോഷങ്ങള്‍ക്കായി ഒത്തൊരുമിക്കാം.
 
സെപ്റ്റംബര്‍ പതിനാലാം തീയതി ശനിയാഴ്ച്ച ഗ്രിഫിത് അവന്യൂ മരിനോയിലെ സ്‌കോയില്‍ മഹുരെ നാഷണല്‍ സ്‌കൂള്‍ (Scoil Mhuire CBS, 34 Griffith Ave, Clontarf, Dublin 09, D09 V9R7)  ഹാളില്‍ വച്ചാണ് ആഘോഷപരിപാടികള്‍ അരങ്ങേറുക. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  രാവിലെ 11 ന് ഓണക്കളികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറയ്ക്കും. തുടര്‍ന്ന് റോയല്‍ കാറ്റേഴ്‌സിന്റെ വിഭവ സമര്‍ത്ഥമായ ഓണസദ്യ.
 
സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം മാഹാബലി തമ്പുരാന്റെ ആഗമനത്തോടെ തിരുവാതിര, ഓണപ്പാട്ടുകള്‍ തുടങ്ങി കലാപരിപാടികള്‍ക്കൊപ്പം  അയര്‍ലണ്ടില്‍  ആദ്യമായി പ്രൊഫഷണല്‍ വേദിയില്‍  മുതിര്‍ന്ന കലാസ്‌നേഹികള്‍കായുള്ള കലാ മത്സരങ്ങള്‍  തരംഗ് (Tharang2019) അരങ്ങേറും. ഇതിനോടകം തന്നെ ആവേശകരമായ പ്രതികരണമാണ് തരംഗിന് ലഭിച്ചിരിക്കുന്നത്. ഇനിയും ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.
 
ഏപ്രില്‍ മാസം നടന്ന മൈന്‍ഡ് കിഡ്‌സ്‌ഫെസ്റ്റിലെ വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ പോയിന്റ് ലഭിച്ച കൂട്ടികള്‍ക്കായുള്ള മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡുകള്‍ ഓണാഘോഷത്തോടൊപ്പം വിതരണം ചെയ്യും. സീനിയര്‍ വിഭാഗത്തില്‍ ജോ ബിജുവും വര്‍ഷാ വിന്‍സെന്റും ജൂനിയര്‍ വിഭാഗത്തില്‍ ഗ്രേസ് മരിയാ ജോസും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇസബെല്‍ റോസ് ഷിജോയു മാണ് ഈ വര്‍ഷത്തെ കലാ വിജയ പ്രതിഭകള്‍.   അയര്‍ലണ്ടിലെ പൊതു തിരഞ്ഞെടുപ്പില്‍ സ്തുത്യര്‍ഹമായ വിജയം വരിച്ച് കൗണ്‍സിലറായി ജോലി നോക്കുന്ന മലയാളികളുടെ അഭിമാനം ബേബി പേരപ്പാടനാണ് ഓണാഘോഷത്തിന്റെ മുഖ്യ അതിഥി.
 
ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക്  സോള്‍ ബീറ്റ്‌സിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഗാനമേളയോടെ  തിരശീലവീഴും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സാജു: 089483 2154
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh