ഗോല്‍വേ ഓണം സെപ്റ്റ് 14 ന്.

 
അയര്‍ലണ്ടിലെ  ഗോല്‍വേയിലുള്ള മലയാളി സമൂഹം ഒത്തൊരുമയോടെ സെപ്റ്റ്. 14ന്  ഓണം ആഘോഷിക്കുന്നു.
 
ഗോല്‍വയിലെ സോല്‍ട്ഹില്ലില്‍ ഉള്ള  ലിഷര്‍ലാന്‍ഡിലെ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10 മണിമുതല്‍ കുട്ടി കല്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള കായിക മത്സരങ്ങളും, പരുഷന്മാരുടെയും  വനിതകളുടെയും  വാശിയേറിയ വടംവലി മത്സരവും നടക്കും.  വടം വലി മല്‍ത്സരത്തില്‍ വിജയികളാവുന്ന പുരുഷ ടീമിന് ജി  ഐ  സി സി  എവര്‍ റോളിംഗ് ട്രോഫിയും മെഡലുകളും  ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും. വനിതാ  ടീമിന് ക്യാഷ് അവാര്‍ഡും മെഡലുകളും ലഭിക്കുന്നതാണ്. തുടര്‍ന്ന് റോയല്‍ കാറ്ററേഴ്‌സ്  ഡബ്ലിന്‍  ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക്  ശേഷം വര്‍ണാഭമായ  കലാപരിപാടികളും, മാവേലി വരവും. തുടര്‍ന്ന്  സോല്‍ ബീറ്റ്‌സ് ഡബ്ലിന്‍  ഒരുക്കുന്ന തകര്‍പ്പന്‍ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.  ചടങ്ങില്‍ ഈ വര്‍ഷം ലിവിങ്    സര്‍റ്റ് പരീക്ഷ എഴുതിയ ഗോല്‍വേയിലെ എല്ലാ കുട്ടി കളെയും മാര്‍ക്ക് വ്യത്യാസമില്ലാതെ ആദരിക്കും.  കൂടാതെ ഇന്‍സ്പിറേഷന്‍2019  കളറിംഗ്  മത്സരത്തില്‍ വിജയികളായവര്‍ക്കും, മലയാളം ക്‌ളാസില്‍  പ്രാഗല്‍ഭ്യം കാണിച്ച കുട്ടി കല്‍ക്കും  സമ്മാനങ്ങല്‍  വിതരണം ചെയ്യുന്നതായിരിക്കും. ഓരോ  ഗോല്‍വേ മലയാളിയുടെയും സ്വന്തമായ ഈ ഓണാഘഷത്തിലേക്കു ഏവരെയും  സ്‌നേഹപൂര്‍വം  സ്വഗതം ചെയുന്നതായി   സംഘാടകരായ  ഗോല്‍വേ ഇന്ത്യന്‍ കമ്മ്യൂണിട്ടിയുടെ ഭാരവാഹികല്‍ അറിയിക്കുന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന  ഏവര്‍കും  പ്രത്യേക പരിസ്ഥിതി  സൗഹാര്‍ദ്ദ  ഉപഹാരം ലഭിക്കുന്നതായിരിക്കും.  ഓണാഘോഷ  ടിക്കറ്റുകല്‍ താഴെ കൊടുത്തിരിക്കുന്ന  ഓണ്‍ലൈന്‍ ലിങ്കിലും ജി ഐ സി  സി അംഗങ്ങള്‍ മുഖേനയും ലഭ്യമാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :  0894871183
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh