'മധുരം മലയാളം' മലയാളഭാഷാപഠന ക്ലാസുകളുടെ ആദ്യ ബാച്ച് പൂര്‍ത്തിയായി

 

അയര്‍ലണ്ടിലുള്ള മലയാളികളുടെ  കുട്ടികളെ മലയാള ഭാഷയും കേരള സംസ്‌കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ'മധുരം മലയാളം' എന്ന പേരില്‍ 2018 മെയ് മാസത്തില്‍ തുടങ്ങിയ  മലയാളഭാഷാപഠന ക്ലാസുകളുടെ ആദ്യ ബാച്ച് 2019 ഓഗസ്റ്റില്‍ വിജയകരമായി  പൂര്‍ത്തിയായി  .  കേരള സര്‍ക്കാറിന്റെ മുന്‍  ഭാഷാ  വിദഗ്ധനും ഡല്‍ഹിയിലെ മലയാളഭാഷാ പഠനത്തിന്റെയും മലയാളം മിഷന്റെയും ശില്പിയും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ വ്യക്തിയും എഴുത്തുകാരനുമായ  എന്റെ പിതാവ്  ഡോക്ടര്‍ എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതി തയ്യാറാക്കിയ , കേരളാ ഗവണ്മെന്റ് അംഗീകരിച്ച പാഠ്യപദ്ധതി അനുസരിച്ചാണ് ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തത് . ആദ്യബാച്ചിലെ ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കുകയും പഠനം വിജയകരമായി പൂര്‍ത്തിയാക്കുകയും  പരീക്ഷ പാസാവുകയും ചെയ്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ . ഓഗസ്റ്റ് 31 നു നടന്ന അവസാന ക്ലാസില്‍ സമര്‍ത്ഥരായ 16 കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു . മാസത്തിലെ രണ്ടു ശനിയാഴ്ചകളില്‍  രാവിലെ 11 മുതല്‍ 12 .30  വരെ ആയിരുന്നു ക്‌ളാസ് .
 
 ഭാവിയില്‍ സീനിയര്‍  ജൂനിയര്‍ ബാച്ചുകള്‍ തുടങ്ങുമ്പോള്‍ അറിയിക്കുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.
 
രശ്മി വര്‍മ്മ (0862163970)
രജത് വര്‍മ്മ(0871225452)
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh