ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം രാജേഷ് ചേര്‍ത്തലയും അയര്‍ലണ്ടിലേക്ക്


ഡബ്ലിന്‍: കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രമുഖ ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന മെഗാ ഷോ അയര്‍ലണ്ടില്‍ എത്തുന്നു.
 
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 21 ന് താല സയന്റോളജി ഹാളില്‍ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാന്‍ രാജേഷ് ചേര്‍ത്തലയും അടക്കം 12 ല്‍ പരം കലാകാരന്മാര്‍ അരങ്ങേറുന്ന മെഗാ ഷോ 'പുല്ലാങ്കുഴല്‍ നാദമായ് ' അരങ്ങേറുന്നത്. ലോകത്താകമാനമുള്ള മലയാളികള്‍ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുകയാണ്.
 
സെപ്തംബര്‍ 21 ന് താലയില്‍ നടക്കുന്ന മെഗാ ഇവന്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു


 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh