മലയാളി വിഭവങ്ങളുടെ കലവറയൊരുക്കി ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റ്

 
ഡബ്ലിന്‍:ഡബ്ലിന്‍ മലയാളികള്‍ക്ക് തനിമയുടെ വിഭവങ്ങളൊരുക്കാന്‍ ബ്‌ളാഞ്ചസ് ടൗണ്‍ കൂള്‍ മൈന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റാണ് മലയാളി വിഭവങ്ങളുടെ കലവറയൊരുക്കുന്നത്. എല്ലാവിധ കേരള വിഭവങ്ങളും ലഭ്യമാകുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ പ്രത്യേക പാര്‍ട്ടി സെക്ഷന്‍ ഈ ആഴ്ച മുതല്‍ ആരംഭിക്കുകയാണ്.ബര്‍ത്ത് ഡേ,ആനിവേഴ്‌സറികള്‍ മുതലായ എല്ലാ ആഘോഷപരിപാടികള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ടോടെ കാറ്ററിംഗ് സര്‍വീസ് നടത്തി കൊടുക്കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
 
നൂറു പേര്‍ക്കോളം ഒരേ സമയം പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.  ഉത്ഘാടനത്തോട് അനുബന്ധിച്ച് നാളെ മുതല്‍ വിഭവങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുമുണ്ട്. 4.99 യൂറോയ്ക്ക് മസാല ദോശയും,4.49 യൂറോയ്ക്ക് നെയ്യ് റോസ്റ്റും,3.49 യൂറോയ്ക്ക് ദോശയുമടക്കം ഒട്ടേറെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ 'ദര്‍ബാറില്‍' ലഭ്യമാണ്.പൊറോട്ട ബീഫ് കറി,കപ്പ മീന്‍ കറി,വട തുടങ്ങിയ തനി നാടന്‍ ഇനങ്ങളും ഇവിടെ ലഭ്യമായിരിക്കും.
 
ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ രാത്രി 11 വരെയും,മറ്റുദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 11 വരെയുമായിരിക്കും പ്രവര്‍ത്തനസമയം.
 
Location 
Darbar 8b Coolmine Indutsrial Estate Dublin 15 
Eircode: D15 NN8F
കൂടുതല്‍ വിവരങ്ങള്‍ക്ക് : 016464464
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh