കേരള ഹൗസ് കാര്‍ണിവല്‍ വിശ്വാസ് ലൈവ് കുക്കറിഷോ കോണ്ടസ്റ്റിലും ചാമ്പ്യന്‍ ഷെഫ് മത്സരത്തിലും പങ്കെടുക്കൂ, സമ്മാനങ്ങള്‍ നേടൂ

ജൂണ്‍ 16 ന് നടക്കുന്ന കേരള ഹൗസ്  കാര്‍ണിവലില്‍ ഈ വര്‍ഷവും  വിശ്വാസ് ഫുഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിശ്വാസ് ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. 
 
 
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12  ജോഡികള്‍ക്കുമാത്രമാണ് ഈ ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. പങ്കെടുക്കുന്നവര്‍ ലൈവ് ആയി 30  മിനിറ്റിനുള്ളില്‍ നാടന്‍ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്. ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും വിശ്വാസ് ഫുഡ് പ്രോഡക്ടസ് നല്‍കുന്നതാണ്. ആദ്യ മൂന്നുസ്ഥാനങ്ങളില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ്  നല്‍ക്കുന്ന 101യൂറോ വൌച്ചര്‍, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീമിന് ഇന്‍ഗ്രേഡിന്റ്‌സ്  സ്റ്റോര്‍ നല്‍കുന്ന 75യൂറോ വൌച്ചര്‍, മുന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ്  നല്‍ക്കുന്ന 51യൂറോ വൌച്ചര്‍ സമ്മാനം ലഭിക്കുന്നതാണ്.   വേഗം രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ അവസരം പാഴാക്കാതിരിക്കൂ. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന രണ്ടുപേര്‍ അടങ്ങുന്ന 12 ടീമിനുമാത്രം.
 
 ചാമ്പ്യന്‍ ഷെഫ്

 
കേരളാഹൗസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന ചാമ്പ്യന്‍ ഷെഫ്  മത്സരം ഇത്തവണയും.  അയര്‍ലണ്ടില്‍ മികച്ച  ഷെഫുമാര്‍ മത്സരത്തിനു വിധി നിറ്ണയിക്കും.നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളാഹൗസ് കാര്‍ണിവല്‍ ദിനമായ ജൂണ്‍ 16  ശനിയാഴ്ച  12.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ എത്തിക്കുക.മലയാളികളുടെ രുചിക്കൂട്ടുകളുടെയും, രഹസ്യചേരുവകളുടെയും  മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികള്‍ക്കായി നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു
 
 ചാമ്പ്യന്‍ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ്  മത്സരവും രണ്ടു വ്യത്യസ മത്സരങ്ങളണന്ന് കേരള ഹൗസ്  ഭാരവാഗികള്‍ അറിച്ചിട്ടുണ്ട്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
റോയ് 0892319427, ഉദയ് 0863527577, വിനോദ് – 0871320706,
https://www.facebook.com/tobyva/posts/10156579308293469
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh