അഞ്ചാമത് സി എസ് ജോണ്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ ഒന്‍പതാം തിയതി

 
താലാ ചലഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് സി എസ് ജോണ്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ ഒന്‍പതാം തിയ്യതി നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന തീപാറുന്ന ഇ പോരാട്ടത്തിനു  വിജയരഥത്തില്‍ പടയോട്ടം തുടരുന്ന ലൂക്കനും മിന്നുന്ന പ്രകടനം സ്ഥിരതയോടെ കാഴ്ചവെക്കുന്ന കെസിസിയും തങ്ങളുടെ പ്രതാപകാലം ഓര്‍മി മിപ്പിക്കുവാന്‍ ഇറങ്ങുന്ന ശക്തരായ  ഫിന്‍ഗ്ലാസും ആവേശഭരിതരായി പോരാടുന്ന എല്‍ എസ് സി യും സൂപ്പര്‍കിങ്‌സിന്റെ പെരുമയുമായ് ഇറങ്ങുന്ന ഡബ്‌ളിന്‍ സൂപ്പര്‍കിങ്‌സും തങ്ങളുടെ കന്നിയങ്കത്തിനറങ്ങുന്ന സിഎസ്‌കെയും വിജയക്കൊടി വീണ്ടും  പാറിക്കുവാന്‍ ഇറങ്ങുന്ന മുന്‍ചാമ്പ്യന്മാരായ ഗ്ലാഡിയേറ്റഴ്‌സും തയാറായികഴിഞ്ഞു.ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന,ക്രിക്കറ്റ് ഒരു വികാരമായി സിരകളില്‍ കൊണ്ടുനടക്കുന്ന ആതിദേയരായ താല ചലഞ്ചേഴ്‌സ് നി്ങ്ങളേ  വരെയും സ്‌നേഹത്തോടെ ജൂണ്‍ 9നു ടൈറള്‍സ്ടൗണ്‍ മൈതാനത്തേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഒരുപാട് നല്ല ഓര്‍മകളോടെ നമുക്കേവര്‍ക്കും സിഎസ് ജോണ്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ് ഒരാഘോഷമാക്കി മാറ്റാം. ഒന്നാം സമ്മാനം സിഎസ് ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 250 യൂറോയും  രണ്ടാം സമ്മാനം  150 യൂറോയും എവര്‍റോളിങ് ട്രോഫിയും നല്കപ്പെടുന്നതാണ്. ഇ ടൂര്‍ണമെന്റ് സ്‌പോണ്‍സറായ സ്‌പൈസ് ബാസാറും മലബാര്‍ ക്യൂസിനും ടീമുകള്‍ക്കു എല്ലാവിധ ആശംസകളും നേരുന്നു.
Contact:
Eldho  0894126421
Sunil   0879164027
Toby   0877553140
Ginse 0870528230.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh