"നൂറ്റൊന്നിൻ നിറവിൽ" ക്രിസോസ്റ്റം മെത്രാപ്പോലീത്തായ്ക്ക് ഐറീഷ് മലയാളികളുടെ ഗാനോപഹാരം.

Chrisostom1 0b7bd

ഡബ്ലിൻ: നൂറ്റൊന്നാം പിറന്നാൾ ആഘോഷിയ്ക്കുന്ന മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ പത്മഭൂഷൺ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയ്ക്ക് ഐറീഷ് മലയാളികളുടെ സ്നേഹത്തിൽ കുതിർന്ന ഗാനോപഹാരം.

കഴിഞ്ഞ വർഷം തിരുമേനിയുടെ നൂറാം പിറന്നാൾ ദിനത്തിൽ ഐറീഷ് മലയാളിയും പത്രപ്രവർത്തകനുമായ കെ.ആർ.അനിൽകുമാർ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ച ഏതാനും വരികൾക്ക് ശ്യാം ഈസാദ് ഈണം നൽകി ആലപിച്ച "നൂറ്റൊന്നിൻ നിറവിൽ" എന്ന ഗാനാവിഷ്കാരം ആണ് April 27 ന് നൂറ്റൊന്നാം [101 ] പിറന്നാൾ ആഘോഷിയ്ക്കുന്ന അദ്ദേഹത്തിനായി ആശംസകളായി അർപ്പിയ്ക്കുന്നത്.

ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിയ്ക്കുകയും തന്റെ നർമ്മങ്ങളാൽ മറ്റുള്ളവരെ ആനന്ദിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് രാജ്യം പരമോന്നത ബഹുമതിയായപത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. പത്മഭൂഷൺ സ്വീകരണവും, പ്രമുഖരായ വ്യക്തിത്വങ്ങളുമായി നർമ്മങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോകളും ,ഫോട്ടോയും ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിയ്ക്കുന്നത് ജോജി എബ്രഹാം ആണ്.


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh