സിനി ചാക്കോ (27) അയര്‍ലണ്ടില്‍ നിര്യാതയായി


അയര്‍ലണ്ട്: അയര്‍ലണ്ടിലെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്ന സിനി ചാക്കോ (27) നിര്യാതയായി. മാര്‍ച്ച് 14 ന് വൈകിട്ടു 9 മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി റോഡ് മുറിച്ചു കടക്കവേ, പെഡസ്ട്രിയന്‍ ക്രോസ്സിങ്ങില്‍ വച്ചു കാറിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

തലക്കു പരിക്ക് പറ്റി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന സിനി 12 - ആം തീയതി വ്യാഴാഴ്ച 12.15 pm കൂടി മരണത്തിനു കീഴടങ്ങി. അപകട വാര്‍ത്തയറിഞ്ഞയുടനെ തന്നെ UAE യില്‍ ഉള്ള ഏക സഹോദരനും, തുടര്‍ന്ന് നാട്ടിലുള്ള മാതാപിതാക്കളും അയര്‍ലണ്ടില്‍ എത്തിയിരുന്നു. മരണ സമയത്തു മാതാപിതാക്കളും സഹോദരനും അയര്‍ലണ്ടില്‍ ഉള്ള ബന്ധുക്കളും അടുത്തുണ്ടായിരുന്നു.

കോട്ടയം കുറിച്ചി വട്ടന്‍ചിറയിലായ പാറച്ചേരി ആണ് വീട്. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് വലിയപള്ളി ഇടവകാംഗം ആണ്

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh