WMC അയര്‍ലണ്ട് പ്രൊവിന്‍സ് ട്രഷറര്‍ ജോര്‍ഡിയുടെ പിതാവ് നിര്യാതനായി



വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ട്രഷറര്‍ ജോര്‍ഡി തോമസിന്റെ പിതാവ് ഇലഞ്ഞി മുത്തോലപുരം കുളത്തുങ്കല്‍ കെ.വി.തോമസ് (84) നിര്യാതനായി. സംസ്‌കാരം ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ ഇലഞ്ഞി സേവ്യര്‍പുരം സെ.സേവ്യേഴ്‌സ് ദേവാലയത്തില്‍ നടത്തപ്പെടും. അയര്‍ലണ്ടിലെ റിട്ടെയില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോര്‍ഡി തോമസിന്റെ ഭാര്യ റിജ ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റല്‍ നേഴ്‌സാണ്.  ജോര്‍ഡിയുടെ പിതാവിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh