Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവ് ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 6 മുതല്‍

 


അയര്‍ലണ്ടിലെ കലാപ്രേമികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കാന്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി,  എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവ് ; താല ഫിര്‍ഹൗസിലുള്ള ചര്‍ച്ച് ഓഫ് സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് 2018 ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 6 മണി മുതല്‍ അരങ്ങേറുന്നു.സംഗീതമഴ പെയ്തിറങ്ങുന്ന ആ രാവിനായുള്ള കാത്തിരിപ്പിന് ഇനി ചെറിയദൂരം മാത്രം. സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ പാരമ്യത്തില്‍ ആറാടിക്കാന്‍ ലോകമെമ്പാടുമുള്ള സ്റ്റേജുകളില്‍ മികവ് തെളിയിച്ചിട്ടുള്ള മലയാളികളുടെ പ്രിയങ്കരരായ കലാകാരന്മാരെ Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അണിനിരത്തുന്നു.
 
ചലച്ചിത്ര പിന്നണി ഗായകനെന്നതിനേക്കാള്‍ ഗാനമേളകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനംകവര്‍ന്ന ഗായകന്‍ പന്തളം ബാലന്‍, രെഞ്ചു ചാലക്കുടി, ലക്ഷ്മി ജയന്‍, വിനോദ് വെഞ്ഞാറമൂട്, സജീവ് ഗോവിന്ദ്, സുമേഷ് കൂട്ടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ടീം സംഗീതവും, ഹാസ്യവും, നൃത്താഭിനയങ്ങളും ചേര്‍ത്തിണക്കിയാണ് കലാവിരുന്നൊരുക്കുന്നത്. അയര്‍ലണ്ടിലെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍, ഫാമിലി ടിക്കറ്റ് 20 യൂറോ മാത്രം, ഒരു കുടുംബത്തിനു ഒരൊറ്റ ടിക്കറ്റ് 20 യൂറോ മാത്രം മണി ചേട്ടന്‍ വീണ്ടും മുന്‍പില്‍ സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം, മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം അപ്രതീക്ഷിതമായി നിലച്ചെങ്കിലും, മണിചേട്ടനെ അതേപോലെ അനുകരിക്കുന്ന, അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ, ഗാനങ്ങളിലൂടെ നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച് മലയാളി മനസ്സില്‍ മണി ചേട്ടന്‍ വീണ്ടും മുന്‍പില്‍ എന്നു തോന്നിപ്പിക്കും വിധം അസാധ്യ പെര്‍ഫോമന്‍സുമായി രെഞ്ചു ചാലക്കുടി, കലാഭവന്‍ മണിയുടെ രൂപവും ശബ്ദവുമായി സംഗീതരാവില്‍.
 
സ്വപ്നനഗരിയില്‍ സംഗീതത്തിന്റെ തേന്‍മഴയായ് പെയ്തിറങ്ങാനുള്ള തയ്യാറെടുപ്പിനായുള്ള യാത്രയിലാണ് ലക്ഷ്മി ജയന്‍. മലയാളിയുടെ മനം കവര്‍ന്ന് ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഫ്‌ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ വേദിയെ പുരുഷസ്വരത്തില്‍ ഗാനം ആലപിച്ച് ഞെട്ടിച്ച അതുല്യ പ്രതിഭയാണ് ലക്ഷ്മി.ലക്ഷ്മിയിലെ പാട്ടുകാരിയെ ലോക മലയാളികള്‍ നെഞ്ചോടു ചേര്‍ത്തിരുന്ന ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിലൂടെ തന്നെ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ പാട്ടുകാരിയിലുപരി അനുകരണകലയിലും തരംഗം സൃഷ്ടിയ്ക്കാന്‍ ഒരു ഗായികയ്ക്ക് അനായാസം സാധിക്കുമെന്നതിനു ഒരു ഉത്തമ ഉദാഹരണമാണ് ലക്ഷ്മി.
 
അയര്‍ലണ്ടിലെ സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയേറ്റാന്‍ പ്രശസ്ത സംഗീത സംവിധായകനും, സ്റ്റേജ് പെര്‍ഫോര്‍മറുമായ സുരേഷ് കൂട്ടിക്കല്‍, ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ആദ്യ സിനിമയില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ കൊണ്ട് പാടിക്കുവാന്‍ സാധിച്ചതോടെ, ഏറ്റവും ചെറുപ്രായത്തില്‍ യേശുദാസിന്റെ കൊണ്ട് സംഗീതം ആലപിപ്പിച്ച സംഗീത സംവിധായകന്‍ എന്ന ബഹുമതിക്കും അദ്ദേഹം അര്‍ഹതനായിരുന്നു.പാവനദീപം എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ട് സംഗീത സംവിധാന മേഖലയില്‍ തുടക്കം കുറിച്ച സുമേഷ് കുട്ടിക്കല്‍ ഇതിനോടകം അറുനൂറ്റി അന്പതിലധികവും ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സംഗീത രംഗത്ത് ഇതിനോടകം ശ്രദ്ധേയനായി മാറിയ സുമേഷിന് 2010 ല്‍ ഇല്യൂഷന്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. 2015ല്‍ ഒമാനില്‍വെച്ച് നടന്ന റെയിന്‍ബോ ബെസ്റ്റ് മ്യുസീഷന്‍ അവാര്‍ഡും സുമേഷിനെ തേടിയെത്തിയിരുന്നു. കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയോസ് ഇലഞ്ഞിക്കല്‍ രചിച്ച വിശുദ്ധ അല്‍ഫോണ്‍സാമ്മയോടുള്ള നൊവേനയ്ക്ക് സംഗീതം പകര്‍ന്നിരുന്നു
 
Bmax എന്റെര്‍ടെയ്‌മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതരാവില്‍, കാണികള്‍ക്കു അവിസ്മരണീയ അനുഭവം സമ്മാനിക്കാന്‍ മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്വലം എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ജഗ്‌ളര്‍ (അമ്മാനമാട്ടക്കാരന്‍) വിനോദ് വെഞ്ഞാറമൂട് ഈ സംഘത്തിനോടൊപ്പം എത്തുന്നു. സംഗീതരാവ്  കുടുംബത്തോടോപ്പം തന്നെ ആസ്വദിക്കാം, ഫാമിലി ടിക്കറ്റിനു വെറും 20 യൂറോ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും 0894126421 0872930719
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh