ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര യപ് ടിവിയില്‍ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഹീറോ നിദാഹസ് ട്രോഫി യപ് ടിവി സംപ്രേഷണം ചെയ്യും. മാര്‍ച്ച് ആറുമുതല്‍ 18 വരെ കൊളംബോ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.
 
ശ്രീലങ്കയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ കൂടി ഭാഗമായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഇന്ത്യ ശ്രീലങ്ക മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ മൂന്നു ടീമുകളും തമ്മില്‍ രണ്ടു മത്സരങ്ങള്‍ വീതമുണ്ടാകും. ഇതില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
 
യുഎസ്എ, കാനഡ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മലേഷ്യ, യുകെ, യൂറോപ് എന്നിവിടങ്ങളിലെ പ്രേഷകര്‍ക്കായാണ് യപ് ടിവി പരമ്പര സംപ്രേഷണം ചെയ്യുന്നത്. www.yupptv.com, സ്‌കോപ് ബോക്‌സ്, സ്മാര്‍ട് ടിവിയിലെ യപ്ടിവി ആപ്, സ്മാര്‍ട് ഫോണ്‍ തുടങ്ങിയവ വഴി ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം ആസ്വദിക്കാനാകും. ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള യപ് ടിവി പ്രേക്ഷകര്‍ക്ക് മത്സരത്തിന്റെ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് യപ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡി പറഞ്ഞു.
 
അയര്‍ലണ്ടില്‍ യപ് ടി.വി 99 യൂറോ നിരക്കില്‍ ലഭ്യമാണ് കൂടാതെ മറ്റ് ഭാഷാ ചാനലുകള്‍ 50 യൂറോ നിരക്കിലും ലഭ്യമാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
0876135856
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh