ഒ.ഐ.സി.സി അയര്‍ലണ്ട് , റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍ വി.ഡി സതീശന്‍ എംഎല്‍ എ പങ്കെടുക്കും

 
 
ഡബ്ലിന്‍: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി)അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ നടത്തപ്പെടും.
 
ഡബ്ലിനിലെ ബ്യുമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍,ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കെ പി സി സി വൈസ് പ്രസിഡണ്ട് വീ ഡി സതീശന്‍ എംഎല്‍എ യും വിശിഷ്ഠാതിഥികളായി പങ്കെടുക്കും. മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന ദേശീയഗാന പഠന ക്ലാസോടെ പരിപാടികള്‍ക്ക് തുടക്കമാവും.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സാംസ്‌കാരികോത്സവം മൂന്ന് മണിക്കൂറോളം നീളും.
 
ഒഐസിസി അയര്‍ലണ്ട് ഘടകം പ്രസിഡന്റ് എം.എം.ലിങ്ക് വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തില്‍ വിശിഷ്ഠാതിഥികള്‍ക്ക് പുറമെ അയര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കും.ഡബ്ലിനിലെ റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും വേദിയോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh