മാജിക് വിത്ത് എ മിഷന്‍ മാര്‍ച്ച് 24 ന് ദ്രോഗ്‌ഹെഡായില്‍ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) യുടെ നേതൃത്വത്തില്‍ അയര്‍ലന്‍ഡ് പര്യടനത്തിന് എത്തുന്ന പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച്  പരിപാടികള്‍ നടത്തുന്നു.  
 
മാര്‍ച്ച് 24 , ശനിയാഴ്ച ദ്രോഗ്‌ഹെഡാ  തുല്യഅലെന്‍ പാരിഷ് ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 2 മണി വരെ കുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം , 3 മണിമുതല്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായുള്ള പ്രോഗ്രാമുകള്‍ ആരംഭിക്കും .  വൈകിട്ട് 7 ന് ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിക്കും .
 
കുട്ടികളുടെ ഡെവലപ്‌മെന്റ് മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന സംഘടനയായ DMA ആണ് അയര്‍ലണ്ടിലെ കുട്ടികള്‍ക്കായി  ശ്രീ മുതുകാടിന്റെ പരിപാടി നടത്തുന്നത് .  കുട്ടികളുടെ വ്യക്തിത്വ വികാസമായിരിക്കും മുഖ്യ വിഷയം. മാജിക്കും പരിപാടിക്ക് മിഴിവേകുന്നു.നിശ്ചിത എണ്ണം കുട്ടികള്‍ക്ക് വേണ്ടി മാത്രമായിരിക്കും ശ്രീ മുതുകാട് പരിപാടികള്‍ നടത്തുന്നത്. മാജിക് വിത്ത് എ മിഷന്റെ മുഖ്യ സ്‌പോണ്‍സേര്‍സ്  റോയല്‍ കാറ്ററിംഗ് ഉം വിശ്വാസ് ഫുഡും ആണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : എമി സെബാസ്റ്റ്യന്‍ 0892115979 , ബിജു വര്‍ഗീസ് 0870618028 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh