ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

 
 
നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം. 2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനം, 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലും ഒരുക്കിയിട്ടുണ്ട്. അവധി കാലമായതിനാല്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഈ അവസരം മുതലാക്കാവുന്നതാണ്.
 
അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും ഈ യൂണിവേഴ്‌സിറ്റികളുടെ മാത്രം പ്രത്യേകതയാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് 8000 യൂറോ ആണ് വാര്‍ഷിക ഫീസ്. ഇന്ത്യയിലെ പല മെഡിക്കല്‍കോളേജുകളും ഈടാക്കുന്നതിലും വളരെ കുറവാണു ഇത്. മാതാപിതാക്കള്‍ക്കും പഠിതാക്കള്‍ക്കും വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂട്ടി നല്കുന്നുവെന്നതാണ് സ്റ്റഡിവെല്‍ മെഡിസിന്റെ ഏറ്റവും വലിയപ്രത്യേകത. അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യഘട്ടം മുതല്‍ പ്രവേശനം പൂര്‍ത്തിയാകുന്ന സമയംവരെ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വത്തോടെ സ്റ്റഡിവെല്‍ മെഡിസിന്റെ സേവനം ലഭ്യമാകും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh