Daffodils, Musical Night A Live Event ജനുവരി 27 ന് റാത്തോത്തില്‍



 
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഒരു പറ്റം സംഗീത പ്രേമികളുടെ കൂട്ടായ്മയായ Daffodils അയര്‍ലണ്ടിലെയും യു.കെയിലെയും പ്രമുഖ ഗായകരേയും ടെക്‌നീഷ്യന്മാരെയും ഉള്‍പ്പെടുത്തി അയര്‍ലണ്ട് മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഒരുക്കുന്ന സംഗീത സന്ധ്യ Daffodils, Musical Night A Live Event ജനുവരി 27 ന് റാത്തോത്തില്‍ അരങ്ങേറുന്നു. മറ്റെല്ലാ സംഗീത നിശയില്‍ നിന്നും വ്യത്യസ്തമായി മുഴുനീള ലൈവ് ഓര്‍ക്കസ്‌ട്രേഷനോടൊപ്പം അതിമനോഹരമായ ഗാനങ്ങളുമായി ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് മികവുറ്റ കലാകാരന്മാരും കലാകാരികളുമാണ്.
 
ജനുവരി 27 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് റാത്തോത്ത് Venue Thetare ല്‍ നടത്തപ്പെടുന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റ് കഴിഞ്ഞ ദിവസം  i Vision ചാനല്‍ ഹെഡ് മാര്‍ട്ടിന്‍ വര്‍ഗ്ഗീസിന് നല്‍കി ഉത്ഘാടനം ചെയ്തു. നിള ഫുഡ്‌സ്, സ്‌കൈലൈന്‍ ട്രാവല്‍സ്,സ്‌പൈസ് ബസാര്‍ തുടങ്ങിയവരാണ് Daffodils, Musical Night A Live Event സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. റോയല്‍ കാറ്ററേഴ്‌സിന്റെ വൈവിധ്യമാര്‍ന്ന ഭക്ഷണ ശ്രേണിയുടെ സ്റ്റാള്‍ മിതമായ നിരക്കില്‍ സംഗീത നിശയിലുട നീളം പ്രവര്‍ത്തിക്കുന്നതായിരിക്കും.
 
പ്രവാസ ജീവിതം ദൈനംദിനം സമ്മാനിക്കുന്ന പിരിമുറക്കങ്ങളും ജോലിത്തിരക്കും മാറ്റി വെച്ച് സംഗീത സാന്ദ്രമായ ഒരു നല്ല സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും Daffodils സ്‌നേഹപുരസരം ജനുവരി 27 ശനിയാഴ്ച രാത്തോത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
വിനോദ്  0874163710
അന്‍സാര്‍  0872058318
രാജേഷ്  0860866988
സജേഷ്  0833715000
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh