സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് അവതരിപ്പിക്കുന്ന ഡെയ്‌ലി ഡിലൈട് മ്യൂസിക്കൽ ഫ്യൂഷൻ സന്ധ്യ ഫെബ്രുവരി 3 -ന്

IMG 5338 c9171

ഐറിഷ് മലയാളികൾക്കായി ഈ പുതുവർഷത്തിൽ താളമേള ഹര്ഷാരവങ്ങളോടെ കാണാൻ ആഗ്രഹിച്ചതും കേൾക്കാൻ കൊതിച്ചതുമായ വിസ്മയങ്ങൾ തീർക്കുവാനായി സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു .

നിലവാരമുള്ള വ്യത്യസ്തമായ കലാരൂപങ്ങളും , കലാസന്ധ്യകളും ജനങ്ങളില്ലേക്ക് എത്തിക്കുകയും അതോടൊപ്പം സമൂഹത്തിനു ഉതകുന്ന സഹായങ്ങൾ ചെയ്യുകയും എന്ന ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് എല്ലാ നല്ലവരായ ഐറിഷ് മലയാളികളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ഐറിഷ് ജനങ്ങളുടെ ഇടയിൽ നേരത്തെ തന്നേ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുന്ന ഡെയ്‌ലി ഡേലൈറ് ഫുഡ് പ്രോഡക്ട്സിന്റെ സഹായത്തോടു കൂടി തങ്ങളുടെ കന്നി സംരംഭമായി ഒരു തകർപ്പൻ മ്യൂസിക്കൽ ഫ്യൂഷൻ സന്ധ്യ ആണ് ഒരുക്കിയിരിക്കുന്നത് .

മാന്ത്രിക കൈകളാൽ താളമേള വിസ്മയങ്ങൾ തീർക്കുന്ന അനുഗ്രഹീത കലാകാരൻ . 2009 ഇൽ കേന്ദ്ര സർക്കാർ പദ്മശ്രീ പട്ടം നൽകി ആദരിക്കുകയും 2012ഇൽ സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കുകയും ചെയ്ത , തായമ്പക വാദ്യത്തിന്റെ മുടിചൂടാ മന്നൻ , അയർലണ്ടിലെ മലയാളി മനസ്സുകളെ കേരള മണ്ണിന്റെ നാദപ്രപഞ്ചത്തിലേക്കു കൂട്ടികൊണ്ടു പോകുവാനായി ,പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പുതുതലമുറയുടെ പുതുവസന്തമായി ആസ്വാദകരിൽ അനന്യമായ സംഗീതത്തിന്റെ തിരികൾ തെളിയിക്കാൻ ,അരങ്ങേറിയ വേദികളെയെല്ലാം അനായാസേന വയലിൻ മീട്ടി കൊണ്ട് അനശ്വരമാക്കിത്തീർത്ത ശബരീഷ് പ്രഭാകറും അവരോടൊപ്പം ഇമ്മോർട്ടൽ രാഗാ ബാൻഡും കൂടി ചേരുമ്പോൾ നാദ സംഗീത വിസ്മയത്തിന്റെ ഒരു നല്ല ദൃശ്യ വിരുന്നു തന്നെ പ്രതീക്ഷിക്കാം .

ഫെബ്രുവരി 3 ആം തീയതി ശനിയാഴ്ച വൈകുനേരം 6 മണിക്ക് , താല ഫിറ്ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ചാണ് സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് തങ്ങളുടെ കന്നിയങ്കത്തിന് തിരശീല ഉയർത്തുന്നത് . അയർലണ്ടിലെ എല്ലാ സഹൃദയരായ മലയാളികളെയും ഈ അപൂർവ അസുലഭ നിമിഷത്തിന്റെ ഭാഗമാകുവാൻ സംഘാടകർ ക്ഷണിക്കുന്നു .

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
അലക്സ് : 0871237342
സാജൻ : 0868580915

IMG 5339 a5e75

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh