മലയാളി സമൂഹം മനോജിന് അന്തിമ യാത്രയേകി ; ഇന്ന് 2 മുതല്‍ ഫ്യുണറല്‍ ഹോമില്‍ പൊതുദര്‍ശനം



ഡബ്ലിന്‍: കഴിഞ്ഞ ദിവസം നിര്യാതനായ  കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്ക് മലയാളി  കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കല്‍ വര്‍ഗ്ഗീസ് സക്കറിയയുടെ മകന്‍ മനോജ് സക്കറിയയുടെ(47) മരണാനന്തര പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനും  മനോജിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി അയര്‍ലണ്ടിലെ മലയാളി സമൂഹം ഇന്നലെ കില്‍കോക്കില്‍ ഒത്തുചേര്‍ന്നു.  ബുധനാഴ്ച  വൈകിട്ട് 5 മുതല്‍ St . Coca's church , Kilcock, co. Kildare ല്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഹെവന്‍ലി ഫീസ്റ്റ് ചര്‍ച്ച് നേതൃത്വം നല്‍കി.
 
ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 4 വരെ മൈനൂത്ത് ഫ്യുണറല്‍ ഹോമില്‍ അന്തിമോപചാരം അര്‍പ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 
നാട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം താമസിക്കുവാനായി എത്തി മൂന്നാം ദിനമാണ് മനോജ് മരണമടഞ്ഞത്. മനോജിന്റെ ഭാര്യ ഷിജി കഴിഞ്ഞ 6 മാസമായി കില്‍കോക്ക് പാര്‍ക്ക് ഹൗസ് നേഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ്. മിക്കഹ് എലിസബത്ത് മകളും ഫാബിയോ മകനുമാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഈ വാരാന്ത്യത്തോടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. സംസ്‌കാരം പിന്നീട് കോട്ടയം കൂരോപ്പട ഐ.പി.സി കാര്‍മ്മല്‍ ചര്‍ച്ചില്‍ നടത്തപ്പെടും.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh