മനോജ് സക്കറിയയുടെ മൃതദേഹ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും ബുധനാഴ്ച വൈകിട്ട് 5 മുതല്‍ കില്‍കോക്കില്‍

 
 
ഡബ്ലിന്‍: കഴിഞ്ഞ ദിവസം കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്കില്‍ നിര്യാതനായ മലയാളി കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കല്‍ വര്‍ഗ്ഗീസ് സക്കറിയയുടെ മകന്‍ മനോജ് സക്കറിയയുടെ(47) മരണാനന്തര പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതുദര്‍ശനവും ജനുവരി 3 ബുധനാഴ്ച വൈകിട്ട് 5 മുതല്‍ കില്‍കോക്കില്‍ നടത്തപ്പെടും. വൈകിട്ട് 5 മുതല്‍ St . Coca's church , Kilcock, co. Kildare ല്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഹെവന്‍ലി ഫീസ്റ്റ് ചര്‍ച്ച് നേതൃത്വം നല്‍കുമെന്ന് പാസ്റ്റര്‍ നൈജു ഡാനിയേല്‍ അറിയിച്ചു.
 
നാട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം താമസിക്കുവാനായി എത്തി മൂന്നാം ദിനമാണ് മനോജ് മരണമടഞ്ഞത്. മനോജിന്റെ ഭാര്യ ഷിജി കഴിഞ്ഞ 6 മാസമായി കില്‍കോക്ക് പാര്‍ക്ക് ഹൗസ് നേഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ്. മിക്കഹ് എലിസബത്ത് മകളും ഫാബിയോ മകനുമാണ്. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഈ വാരാന്ത്യത്തോടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. സംസ്‌കാരം പിന്നീട് കോട്ടയം കൂരോപ്പട ഐ.പി.സി കാര്‍മ്മല്‍ ചര്‍ച്ചില്‍ നടത്തപ്പെടും.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh