ശുബ്‌ഹോ 2017 ; അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

 
ഡബ്ലിന്‍: കേരള ക്രിസ്ത്യന്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട  നാലാമത് എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ സന്ധ്യ ശുബ്‌ഹോ അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി നടത്തപ്പെട്ടു. അത്യന്തം വര്‍ണ്ണാഭമായിരുന്ന കരോള്‍ സന്ധ്യ ജനപങ്കാളിത്തത്താലും അവതരണ മികവിനാലും ശ്രദ്ധേയമായി.താല കില്‍നമന ഹാളില്‍ നടന്ന കരോള്‍ സന്ധ്യ അക്ഷരാര്‍ത്ഥത്തില്‍ അയര്‍ലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു.
 
ഡബ്ലിന്‍ സൗത്ത് കൗണ്ടി കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ ബ്രീഡ ബോണര്‍ ദീപം തെളിച്ച് ഉത്ഘാടനം ചെയ്ത ആഘോഷ രാവില്‍ ഡബ്ലിനിലെ ഇന്ത്യന്‍ അംബാസിഡര്‍ മിസിസ് വിജയ് താക്കൂര്‍ സിംഗ് മുഖ്യാഥിതിയായി സന്ദേശം നല്‍കുകയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. കേരള ക്രിസ്ത്യന്‍ യൂണിയന്‍ പ്രസിഡന്റ് ഫാ.ടി.ജോര്‍ജ്ജ് അധ്യക്ഷപദം വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജോജി എബ്രഹാം ജേക്കബ്  കരോള്‍ സന്ധ്യയില്‍ പങ്കെടുത്ത ഏവര്‍ക്കും സ്വാഗതവും ട്രഷറര്‍ ഫാ.ബിജു പാറേക്കാട്ടില്‍ നന്ദിയും പറഞ്ഞു. 
 
കരോള്‍ സന്ധ്യയില്‍ പങ്കെടുത്ത ഏവര്‍ക്കും ഗാനങ്ങളടങ്ങിയ ബുക്ക് വിതരണം ചെയ്തിരുന്നു. വിവിധ സഭാ മേലധ്യക്ഷന്മാരുടെയും മെത്രാന്മാരുടെയും സന്ദേശങ്ങള്‍ സ്‌ക്രീനില്‍ കാണിക്കുകയുണ്ടായി. മാലാഖാമാരോടൊപ്പമെത്തിയ  കൊച്ചു സാന്താകള്‍ കുഞ്ഞുങ്ങള്‍ക്ക് ആവേശവും ഉണര്‍വ്വുമേകി. മേയര്‍ ബ്രീഡ ബോണര്‍ക്ക് പ്രസിഡന്റ്  ഫാ.ടി.ജോര്‍ജ്ജും  ഇന്ത്യന്‍ അംബാസിഡര്‍ മിസിസ് വിജയ് താക്കൂര്‍ സിംഗിന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്  തിരുമേനിയും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിക്ക്  ഫാ.എബ്രഹാം പതാക്കലും മെമെന്റോ നല്‍കുകയും ചെയ്തു. 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh