സ്‌പെഷ്യല്‍ എഡിഷന്‍ ക്രിസ്മസ് കേക്കുകളുമായി ഡെയിലി ഡിലൈറ്റ് .....


നമുക്കെല്ലാവര്‍ക്കും സുപരിചിതമായിട്ടുള്ള ഡെയിലി ഡിലൈറ് സ്ഥാപിതമായിട്ടു കാല്‍നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഈ ആഹ്‌ളാദ നിമിഷത്തില്‍ ഇരുപത്തഞ്ചു വര്ഷം പൂര്‍ത്തിയാക്കിയ എംബ്ലം ഉള്ള സ്‌പെഷ്യല്‍ എഡിഷന്‍ ക്രിസ്മസ് കേക്കുകളുമായി ഡെയിലി ഡിലൈറ്റ് നിങ്ങളുടെ മുന്നിലും എത്തുന്നു.

ഡെയിറ്റ്‌സ് ആന്‍ഡ് കാഷ്യു,പ്ലം സ്‌പെഷ്യല്‍ പ്രീമിയം ഐറ്റം ആയ മെച്യുര്‍ പ്ലം എന്നിങ്ങനെ മൂന്നു വ്യത്യസ്തവും രുചികരവും ആയ കേക്കുകളാണ് നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പാറയില്‍ ഫുഡ് പ്രോഡക്ട്‌സിന്റെ ഉടമസ്ഥതയിലുള്ള ഡെയിലി ഡിലൈറ്റ് പെരിയാര്‍,ഡെയിലി ഡിലൈറ്റ്,ഡെലീഷ്യസ് ഡിലൈറ്റ്,സീ ഫുഡ് ഡിലൈറ്റ് എന്നിങ്ങനെ വിവിധ ബ്രാന്ഡുകളിലായി വിദേശ മലയാളികള്‍ക്ക് അടുക്കളയിലേക്കു ആവശ്യമുള്ള ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങളും ഏറ്റവും നല്ല ഗുണമേന്മയിലും വിലകുറവിലും മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.ഇരുപത്തഞ്ചു വര്ഷക്കാലത്തിനിടയില്‍ പതിനഞ്ചു വിദേശ രാജ്യങ്ങളില്‍ ഡെയിലി ഡിലൈറ്റ് ലഭ്യമാക്കുന്നതിനോടൊപ്പം ഗുണമേന്മക്കുള്ള FDA അമേരിക്കയുടേതടക്കം എല്ലാവിധ അക്രിഡിറ്റേഷനും കരസ്ഥമാക്കാന്‍ കമ്പിനിക്ക് കഴിഞ്ഞിട്ടുണ്ട്.

രുചികളാല്‍ സമ്പന്നമാണ് നമ്മുടെ തീന്മേശകള്‍ ഈ വര്ഷത്തെ ഡെയിലി ഡിലൈറ്റ്ക്രിസ്മസ് കേക്കുകളും നിങ്ങളുടെ നാവുകളില്‍ രുചി നിറക്കട്ടെ. എല്ലാവര്ക്കും ഡെയിലി ഡിലൈറ്റിന്റെ ക്രിസ്മസ് പുതുവത്സരാശംസകള്‍.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh