'സമ്മര്‍ ഓഫ് 17' ഹ്രസ്വചിത്രത്തിന്‍റെ പ്രിവ്യൂ നടത്തി

tom speaks1 00b01അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ ജീവിതവും, തദ്ദേശവാസികളുമായുള്ള അവരുടെ ഇടപെടലുകളും പ്രമേയമായ 'സമ്മര്‍ ഓഫ് സെവന്റീന്‍' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ പ്രിവ്യൂ സ്ക്രീനിംഗ് ലൂക്കനിലെ ബാലിയോവന്‍ ലൈന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ വച്ച് കേരള ഹൗസിന്‍റെ ആഭിമുഖ്യത്തില്‍ വച്ച് നടത്തപ്പെട്ടു. നവംബര്‍ 25 ശനിയാഴ്ച വൈകിട്ട് ഏഴു മണിയ്ക്ക് ആയിരുന്നു പ്രിവ്യൂ.

പിന്നണിപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും പുറമേ ചലച്ചിത്ര പ്രേമികളും അല്ലാത്തവരുമായ നിരവധി പേരും കുട്ടികളും പ്രിവ്യൂവിനെത്തി.


ടോം തോമസ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഹ്രസ്വചിത്രം മലയാളികളുടെ യൂറോപ്പിലെ കുടിയേറ്റജീവിതത്തിലെ ചില കാണാച്ചരടുകളെ തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഒരു സംരംഭമാണ്. അയര്‍ലണ്ടില്‍ പഠനത്തിനെത്തുന്ന ഒരു മലയാളി യുവാവിന്‍റെ അനുഭവങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയുമാണ് ഈ കാഴ്ച്ചപ്പാടുകളെ ഒരല്പം അതിഭാവുകത്വത്തിന്റെ മേമ്പൊടി കലര്‍ത്തി ടോം പറയാന്‍ ശ്രമിയ്ക്കുന്നത്. ഹ്രസ്വചിത്രം പുതുമയാര്‍ന്ന ഒരു കാഴ്ചാനുഭവം പകര്‍ന്നു എന്ന് പ്രിവ്യൂവിനെത്തിയ ഭൂരിഭാഗം ആള്കാരും അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ വ്യത്യസ്തമായ ആശയവും, അവതരണവും, കാമറയും, ഒപ്പം അഭിനേതാക്കളുടെ പ്രകടനവും പ്രിവ്യൂവിനെത്തിയ കാഴ്ചക്കാരുടെ കയ്യടി നേടി. ചിത്രത്തിന്‍റെ ക്ലൈമാക്സിന്‍റെ അവതരണം പ്രേക്ഷകന് ഒരു ഡിസോറിയന്‍റഡ് ആയ ഒരു അവസ്ഥ നല്‍കുന്നുണ്ട് എന്നും അഭിപ്രായം ഉയര്‍ന്നു.

കേരള ഹൗസിന്‍റെ കമ്മിറ്റീ മെമ്പര്‍ ആയ ബിനു ദാനിയേല്‍ ചടങ്ങിനു ആതിഥ്യം വഹിച്ചു. ഹ്രസ്വ ചിത്ര സംവിധായകന്‍ ടോം, ഫിലിം സ്കോളര്‍ ആയ ജിയോവന്ന റമ്പാസോ എന്നിവര്‍ ഹ്രസ്വചിത്ര പ്രദര്‍ശനത്തിനു മുന്നോടിയായി സദസിനോടു സംസാരിക്കുകയുണ്ടായി. ജിജോ പാലാട്ടി, വര്‍ഗീസ്‌ ജോയ്, ബാബു പട്ടേല്‍, ജേക്കബ് വര്‍ഗീസ്‌, അലന്‍ ഡോയല്‍, ജോണ്‍ ചാക്കോ എന്നിവരും പ്രിവ്യൂവില്‍ സന്നിഹിതരായിരുന്നു.

'സമ്മര്‍ ഓഫ് സെവന്റീന്‍' ഉടന്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാവുമെന്ന് അണിയറക്കാര്‍ അറിയിച്ചു.


audience 6c623gio speaks 67566
discussion after the preview 3a5e2

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh