ഭരതനാട്യം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്കായി അന്താരാഷ്ട്ര ഗ്രേഡ് പരീക്ഷയ്ക്കുള്ള ചതുർദിന ശിബിരം ഡബ്ലിനിൽ ഒരുങ്ങുന്നു.

kripa ec454

ഡബ്ലിൻ: അയർലണ്ടിൽ നൃത്ത വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്കായി അന്താരാഷ്ട്ര ഗ്രേഡ് പരീക്ഷയ്ക്കുള്ള
( Imperial Society of Teachers of Dancing, www.istd.org) ചതുർദിന ഭരതനാട്യ ശിബിരം ഈ ആഴ്ച ഒരുങ്ങുന്നു.

അന്താരാഷ്ട്ര പ്രശസ്തയായ ഗുരു ശ്രീമതി കൃപാ ഭാസ്കറിന്റെ നേതൃത്വത്തിലുള്ള ഭരതനാട്യ ശിബിരം സംഘടിപ്പിച്ചിരിക്കുന്നത് അയർലണ്ടിലെ പ്രശസ്ത നൃത്ത വിദ്യാലയമായ 'ശ്രീ ശിവ അക്കാഡമി' യാണ് . ഫിബിൾസ് ടൌൺ കമ്മ്യൂണിറ്റി സെന്ററിൽ ഓഗസ്റ്റ് 17,18,19,20 തീയതികളിലായാണ് ഭരതനാട്യ ശിബിരം ഒരുക്കിയിരിക്കുന്നത്.

ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ള ISTD ഗ്രേഡ് പരീക്ഷകളിൽ ഇന്ത്യയിൽ നിന്നും ക്ലാസിക്കൽ നൃത്ത ഇനങ്ങളായ ഭരതനാട്യവും , കഥക്കും മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ വർഷം അയർലണ്ടിലെ കേന്ദ്രത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് ഭരതനാട്യത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രേഡ് പരീക്ഷയ്ക്ക് ഹാജരാകാം. ഇതാദ്യമായാണ് ഭരതനാട്യത്തിൽ അയർലണ്ടിൽ ഒരു പരീക്ഷാകേന്ദ്രം ലഭ്യമാകുന്നത്.

അമേരിക്കയിലെ പ്രശസ്ത നൃത്ത വിദ്യാലയമായ 'നാട്യാർപ്പണ'യുടെ ഡയറക്ടർ ആയ ശ്രീമതി കൃപാ ഭാസ്കർ , ISTD അംഗീകാരമുള്ള ഭരതനാട്യം ഫാക്കൽട്ടിയും ഒട്ടനവധി അവാർഡ് ജേതാവുമാണ്. 2016 -ൽ 'നൃത്യ സേവാ മണി' അവാർഡ് , മികച്ച നൃത്താദ്ധ്യാപികക്കുള്ള 'പാപനാശം ശിവൻ അക്കാഡമി' അവാർഡ് , 2014, 2015 , 2016 വർഷങ്ങളിൽ മികച്ച നൃത്താദ്ധ്യാപികക്കുള്ള വിസ്‌കോൺസിൻ ആർട്സ് ബോർഡ് അവാർഡ് തുടങ്ങിയവ അവയിൽ ചിലതു മാത്രം.

നാല് ദിവസം നീളുന്ന ഈ ഭരതനാട്യ ശിബിരത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ജി.റാം - 0876541224


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh