പലസ്ഥീന് രണ്ട് ലക്ഷം യൂറോ സംഭാവന നൽകി അയർലണ്ട്

aid e5f21

ലോകത്തിലെ തന്നെ ഏറ്റവും പ്രശ്‌നഭരിതമായ സ്ഥലമായിട്ടാണ് വെസ്റ്റ് ബാങ്കിലെ ലോകം കാണുന്നത്. എന്നുവെച്ചാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരിക്കലുമവസാനിക്കാത്ത യുദ്ധവും പോരാട്ടവും മൂലം രക്തരൂക്ഷിത ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഒരു നഗരമാണ് വെസ്റ്റ് ബാങ്ക്. 
 
തർക്ക പ്രദേശമായും അരക്ഷിതാവസ്ഥകളുടെ കൂമ്പാരമായുമാണ് വെസ്റ്റ് ബാങ്ക് ഇപ്പോൾ ചിത്രീകരിക്കപ്പെടുന്നത്. ഇസ്രയേൽ പലസ്ഥീൻ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നവര്ക്ക് വലിയ തലവേദനയാണ് വെസ്റ്റ് ബാങ്ക്. ഇങ്ങനെയൊക്കെയാണെങ്കിലും വെസ്്റ്റ് ബാങ്കിന് ലോകരാജ്യങ്ങളിൽനിന്ന് സഹായധനം ഒഴുകുകയാണ്.
 
 
ഇപ്പോൾതന്നെ അയർലണ്ട് വെസ്റ്റ് ബാങ്കിന് നൽകിയത് രണ്ട് ലക്ഷം യൂറോയാണ്. വെസ്റ്റ് ബാങ്കിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇത്രയും ഭീമമായ തുക സംഭാവന നൽകിയത്. വിദേശകാര്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തുക കൈമാറിയത്. ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തുകയും ചെയ്തു. തർക്ക പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക കാര്യങ്ങളിൽ ഇടപെടുകയെന്ന രാജ്യത്തിന്റെ നിലപാടാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് അയർലണ്ട് വ്യക്തമാക്കി. 
 
അതേസമയം അയർലണ്ടിന്റെ സഹായത്തെ നെതന്യാഹൂ ചോദ്യം ചെയ്തതായും വാർത്തയുണ്ട്. എന്തിന് ഇത്രയേറെ തുക വെസ്റ്റ് ബാങ്കിന് നൽകി എന്നതാണ് ചോദ്യം.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh