ഡബ്ലിനില്‍ സുരക്ഷക്കായി ഓരോ തെരുവിലും പോലീസുകാര്‍

gardai 3d1ea

ഏത് രാജ്യത്തിനും പ്രധാനപ്പെട്ട കാര്യമാണ് രാജ്യസുരക്ഷ . തീവ്രവാദവും സങ്കുചിതവാദവും കത്തിപ്പടരുന്ന ഈ കാലത്ത് സുരക്ഷയുടെ കാര്യത്തില്‍ തെല്ലുപോലും കണ്ണടക്കാന്‍ സാധിക്കില്ല. യുകെയിലല്‍ അടുത്തിടെ നടന്ന ആക്രമണത്തിന് പിന്നിലുള്ള തീവ്രവാദി അയര്‍ലണ്ടില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്നു എന്ന വസ്തുത  ഇപ്പോഴും അയര്‍ലണ്ടിനെ നടുക്കുന്നുണ്ട്. ഈ അവസരത്തിലാണ് പുതിയ നിയമം വരുന്നത്. 
 
ഡബ്ലിനിലെ ഓരോ തെരുവിലും സുരക്ഷക്കായി ഒരു ഗാര്‍ഡ ഉദ്യോസ്ഥനെ നിയോഗിക്കുക എന്നതാണ് പുതിയ തീരുമാനം. ഈ വര്ഷം അവസാനിക്കുന്നതോടെ തീരുമാനം പൂര്‍ണമായും നടപ്പാക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ ഡബ്ലിന്‍ കേന്ദ്രമാക്കി തുടങ്ങുന്ന പ്രോജക്റ്റ് അടുത്ത വര്‍ഷത്തോടെ രാജ്യവ്യാപകമായി നടപ്പാക്കും.
 
ഡിവിഷണല്‍ കമ്യൂണിറ്റി പോലീസിംഗ് ഓഫീസ് എന്നാകും പുതിയ സമ്പ്രദായത്തെ വിളിക്കുക. സ്വഭാവം കൊണ്ട് ഒരു കസ്റ്റമര്‍ കെയര്‍ ഓഫീസ് പോലെയാകും ഇത്. അതായത് ഒരു തെരുവിലെ ഒരുവിധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും ഇവരുടെ സഹായം തേടാം. സഹായം ലഭ്യമാകുമെന്ന കാര്യത്തില്‍ സംശയിക്കണ്ട ആവശ്യമില്ല.
 
ഏതായാലും പുതിയ സംവിധാനം കൊണ്ടു നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഗാര്‍ഡയുടെ പ്രതീക്ഷ.  

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh