അമ്മമാരേ, നിങ്ങൾ കുഞ്ഞുങ്ങളെ മയക്കുമരുന്നിന് അടിമകളാക്കുകയാണ്!

baby 603e9

പറയാനുള്ളത് അമ്മമാരോട് മാത്രമാണ്. അയർലണ്ടിലെ അമ്മമാരോട്. നിങ്ങളുടെ മയക്കുമരുന്നിന്റെ ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിങ്ങളെയാണ്. എന്നാൽ നിങ്ങൾ ഗർഭിണിയാണെങ്കിൽ അത് ബാധിക്കുന്ന മറ്റൊരാളുണ്ട്. അത് നിങ്ങളുടെ കുഞ്ഞാണ്. അയർലണ്ടിലെ പുതിയ കണക്കുകൾ അനുസരിച്ചാണ് ഈ റിപ്പോർട്ട് പുറത്ത് വിടുന്നത്. അയർലണ്ടിലെ ആശുപത്രികളിൽനിന്ന് ഗർഭസ്ഥശിശുക്കൾ വീട്ടിലേക്ക് പോകുന്നത് മയക്കുമരുന്നിന് അടിമകളായിട്ടാണോ? കഴിഞ്ഞ വർഷം മാത്രം അയർലണ്ടിലെ ആശുപത്രികളിൽനിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങളുമായി വീട്ടിലേക്ക് പോയത് 92 കുട്ടികളാണ്. അതായത് അത്രയും കുട്ടികളാണ് അമ്മമാരുടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നത്. ചികിത്സയിലെ പിഴവോ മരുന്നുകൾ നൽകുന്നതിലെ പ്രശ്നമോ അല്ല പ്രശ്‌നം. അമ്മമാരുടെ മയക്കുമരുന്ന് ഉപയോഗംതന്നെയാണ്. ഗർഭകാലത്ത് നിങ്ങൾ ഉപയോഗിച്ച മയക്കുമരുന്ന് ഏറ്റവും വലിയ പ്രശ്‌നമാകുന്നത് കുഞ്ഞിന് തന്നെയാണ്. മയക്കുമരുന്നിന്റെ വിഡ്രോവൽ സിംപ്റ്റത്തോടെയാണ് കുഞ്ഞ് ജനിക്കുന്നത്. 
 
എന്തായാലും സംഗതി ഇത്തിരി ഗുരുതരമായ റിപ്പോർട്ട് തന്നെയാണ്. 
 
ആരോഗ്യവകുപ്പിൽ നിന്ന് തന്നെയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2012 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ഇതിൽനിന്ന് എത്ര കുട്ടികളാണ് മയക്കുമരുന്നിന് അടിമകളായി ഡിസ്ചാർജ് ആയതെന്ന് കാണാം. 2012ൽ 105 കുട്ടികളാണ് മയക്കുമരുന്നിന് അടിമകളായി ഡിസ്ചാർജായത്. 2013ൽ ഇത് 119 ആണ്. 2014ൽ 95ഉം 2015ൽ ഇത് 90മാണ്. 2016ൽ 92 കുട്ടികളാണ് ഇങ്ങനെ ഡിസ്ചാർജായത്. 
 
ഇങ്ങനെ നോക്കിയാൽ അങ്ങേയറ്റം അപകടംപിടിച്ചാണ് അയർലണ്ടിലെ സ്ഥിതിയെന്ന് കാണാം. ഹെറോയ്ൻ, കൊക്കെയ്ൻ എന്നിവയുടെ വിഡ്രോവൽ സിംപ്റ്റംസാണ് പ്രധാനമായും കാണുന്നത്. ഇതൊക്കെയാണ് അയർലണ്ടിലെ പൊതുവായ മയക്കുമരുന്നുകളെന്ന് മറ്റ് റിപ്പോർട്ടുകൾ വ്യ്ക്തമാക്കുന്നുണ്ട്. ഇവയുടെ പ്രശ്‌നങ്ങളാണ് കുഞ്ഞുങ്ങളെ പ്രശ്‌നത്തിലാക്കുന്നത്. 2013ലാണ് ഏറ്റവും കൂടുതൽ പേർ അഡിക്ഷൻ സ്വഭാവത്തോടെ ആശുപത്രി വിട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും ഇത് കൂടി വരുന്നുണ്ട്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh