അയര്‍ലണ്ടില്‍ ഹോംവര്‍ക്ക് എടുത്ത് കളയാൻ പദ്ധതി

homework f670b

അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് നല്ല കാലമാണ് വരുന്നത്. എല്ലാ കുട്ടികളുടെയും തലവേദന തന്നെയാണ് ഹോംവര്‍ക്ക് എന്ന കാര്യത്തില്‍ സംശയമില്ല. വീട്ടില്‍ വന്ന് കളിച്ചുനടക്കുന്നതിനു പകരം വീണ്ടും പുസ്തകവുമായി ഇരിക്കുന്നത് അവര്‍ക്കൊരു ബുദ്ധിമുട്ട് തന്നെയാണ്. ഈ സംവിധാനത്തിനാണ് മാറ്റം വരാന്‍ പോകുന്നത്.
 
സ്കൂളുകളില്‍ നിന്നും ഗൃഹപാഠം എടുത്തുകളയുന്നത് സംബന്ധിച്ച് ഏറെക്താസ് കമ്മിറ്റി  ഇന്ന് യോഗം ചേരുകയാണ്. സ്കൂള്‍ സമയം കഴിഞ്ഞതിന് ശേഷവും കുട്ടികളെ കഷ്ടപ്പെടുത്തുന്ന പരമ്പരാഗത രീതിയില്‍ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഐറിഷ് പ്രൈമറി പ്രിന്‍സിപ്പാല്‍സ് നെറ്റ്‌വര്‍ക്ക് ആണ് ഇത് സംബന്ധിചച്ച് ആവശ്യമുന്നയിച്ചത്. 
 
എന്നാല്‍ പൂര്‍ണമായും ഹോംവര്‍ക്ക് മാറ്റി കുട്ടികളെ അലസരായി ഇരുത്താനൊന്നും ഉദ്ദേശമില്ല. ഏതെങ്കിലും വിധത്തില്‍ കുട്ടികളെ എന്‍ഗേജ് ചെയ്യിക്കാനുള്ള സംവിധാനവും ഇതോടൊപ്പം ഉണ്ടാക്കും. 
 
ഹോംവര്‍ക്ക് കാലം കഴിഞ്ഞുപോയെന്നാണ് ഐപിപിഎന്‍ പ്രസിഡന്‍റ് മരിയ ഡോയല്‍ പറഞ്ഞത്. സ്കൂളുകളില്‍ എന്താണ് നടക്കുന്നതെന്ന് വീട്ടില്‍ കൃത്യമായി അറിയിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ഹോംവര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ അതിന്‍റെ ആവശ്യം വരുന്നില്ല എന്നതാണ് സത്യം. പുസ്തകം കാണാപാഠം പഠിക്കുന്നതില്‍ നിന്നുമൊക്കെ വിദ്യാഭ്യാസ സമ്പ്രദായം മാറിയിട്ട് കാലങ്ങളായി. കൂടുതല്‍ ഗവേഷണ സ്വഭാവമുള്ള പഠനമാണ് ഇക്കാലത്ത് ആവശ്യമായത്.
 
പ്രോജക്റ്റ് വര്‍ക്ക്, റിസര്‍ച്ച് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കുട്ടികള്‍ ഏര്‍പ്പെടേണ്ടത്. സ്കൂളില്‍ പഠിപ്പിച്ചുകൊടുത്ത കാര്യങ്ങള്‍ വീണ്ടും ചെയ്യുന്നതിന് പകരം പുതിയതായി കാര്യങ്ങള്‍ പഠിക്കുകയും ഗവേഷണം ചെയ്യുകയുമാണ് വേണ്ടത്. ഇത്രയും കാര്യമായി സംസാരമുണ്ടായത് കൊണ്ട് തന്നെ ഗൃഹപാഠം എടുത്തുകളയാന്‍ തന്നെയാണ് സാധ്യത.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh