അയർലണ്ടിൽ ഇതും നടക്കുന്നുണ്ട്; കേട്ടാൽ ചിരി വരും!

cup f7436

യൂറോപ്യൻ സ്റ്റാൻഡേർഡ് എന്നൊരു സംഗതിയുണ്ട്. എല്ലാ കാര്യത്തിലും യൂറോപ്യൻ രാജ്യങ്ങളിലെ ശരാശരിയിൽ കൂടി അളവെടുക്കുന്നതിനെയാണ് യൂറോപ്യൻ സ്റ്റൻഡേർഡ് എന്ന് വിളിക്കുന്നത്. അതിപ്പോ ആരോഗ്യരംഗത്തെ കാര്യങ്ങളുടെ കാര്യത്തിലും ഭക്ഷണ കാര്യങ്ങൡും പെൻഷൻ, ശമ്പള കാര്യത്തിലുമെല്ലാം ഈ പറയുന്ന യൂറോപ്യൻ സ്റ്റാൻഡേർഡ് അളക്കാൻ മിക്കവാറും രാജ്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തെ അങ്ങേയറ്റം പ്രാധാന്യത്തോടെ കാണുന്ന യൂറോപ്യൻ രാജ്യങ്ങൾ അതിനുവേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. പലതരം നിയമങ്ങൾ അതിനുവേണ്ടി നടപ്പിലാക്കിയിട്ടുണ്ട്. 
 
അതിന്റെ പേരിൽ നടപ്പിലാക്കിയ ഒരു നിയമമാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കപ്പിന്റെ കാര്യത്തിലുള്ള നിയന്ത്രണമാണ് പ്രശ്‌നമാകുന്നത്. ഒറ്റത്തവണ മാത്രമുപയോഗിക്കാൻ സാധിക്കുന്ന ഡിസ്‌പോസിബിൾ കപ്പുകൾക്ക് നിയന്ത്രണം ഏര്‌പ്പെടുത്തിയ നിയമം മരവിപ്പിക്കണമെന്നാണ് പുതിയ ആവശ്യം. കാര്യം പരിസ്ഥിതി സ്‌നേഹത്തിന്റെ പേരിലാണെങ്കിലും പുതിയ നിയമം അപഹാസ്യമാണെന്ന നിരീക്ഷണമാണ് പുറത്തുവരുന്നത്. ഒറ്റത്തവണ ഉപയോഗി്ക്കാവുന്ന കപ്പുകളിന്മേലുള്ള നിരോധനം ഏർപ്പെടുത്തുന്ന നിയമം അണിയറയിൽ പുരോഗമിക്കുകയാണ്. അതിനെതിരെ ഒരു കൂട്ടം മന്ത്രിമാര് തന്നെയാണ് രംഗത്തെത്തിയത്. 
 
മാലിന്യം കുറയ്ക്കുക എന്നതാണ് പ്രധാനമായുള്ള പദ്ധതി. അതിനുവേണ്ടിയാണ് ഈ നിരോധനം. അതിന് പിന്നാലെ പലതരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നു. വലിയ തോതിലുള്ള ചർച്ചയാണ് ഇതിനെ സംബന്ധിച്ച് നടക്കുന്നത്. പുതിയ ബില്ല് വലിയ തോതിലുള്ള സാമ്പത്തികഭാരം ഉണ്ടാക്കും എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി. വ്യാപകമായ ഉപയോഗിക്കുന്ന ഒന്നാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന കപ്പുകളും മറ്റും. അതുണ്ടാക്കുന്ന മാലിന്യപ്രശ്‌നം വ്യക്തമാണെങ്കിലും നിരോധനം ഏത് തരത്തിൽ ബാധിക്കുമെന്ന് പറയാനാവില്ല എന്നതാണ് സത്യം.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh