യൂറോമില്യൺ ലോട്ടറി വിറ്റത് ഇന്ത്യക്കാരന്റെ കടയിൽ

lottery b644d

യൂറോമില്യൺ ലോട്ടറിയടിച്ചത് അയർലണ്ടിൽ ആണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. 29 മില്യൺ യൂറോയാണ് തുക. ആർക്കാണ് ലോട്ടറിയടിച്ചത് എന്ന കാര്യം വ്യക്തമല്ല. എന്നാൽ മറ്റൊരു കാര്യം വ്യക്തമാണ്, ലോട്ടറി വിറ്റത് ഒരു ഇന്ത്യക്കാരന്റെ കടയിൽ നിന്നാണ്. കോ മായോയിലാണ് ആ കട. ഗാരിഡഫ് സ്റ്റോർ എന്ന കടയിൽ വിറ്റത്. ഉമേഷ് കുമാർ എന്നയാളാണ് കടയുടമ. ലോട്ടറിയടിച്ചതിൽ സന്തോഷമുണ്ടെന്ന് ഉമേഷ് മാധ്യമങ്ങളോട് പറഞ്ഞു. ലോട്ടറിയടിച്ച വിവരം അറിഞ്ഞയുടനെ ഉമേഷും കുടുംബവും ആഘോഷം തുടങ്ങിക്കഴിഞ്ഞു. എന്തായാലും കട കണ്ടുപിടിച്ചതോടെ ആർക്കായിരിക്കും ലോട്ടറിയടിച്ചിരിക്കുക എന്ന കാര്യത്തിലും ഏതാണ്ട് ധാരണ ആയിട്ടുണ്ട്. സാധാരണ  മനുഷ്യന്മാരാണ് ഇവിടെ വരുന്നത്. അവരാരാങ്കിലുമാകും ലോട്ടറിയെടുത്തത് എന്ന ധാരണയിലാണ് ഉമേഷ്. 
 
അല്ലെങ്കിൽതന്നെ യൂറോ മില്യൺ ലോട്ടറിയടിക്കുന്നത് ഐറീഷുകാർക്ക് പുത്തരിയൊന്നുമല്ല. എന്നുവെച്ചാൽ മിക്കവാറും ഏതെങ്കിലും ഒരു ഐറീഷ് പൗരന് യൂറോമില്യൺ അടിക്കാറുണ്ട്. ഇത്തവണ അത് ആർക്കാണ് എന്ന് മാത്രമറിയില്ല. തുകയുടെ കാര്യത്തിലും പതിവുപോലെ വമ്പൻ തന്നെയാണ്. 28.9 മില്യൺ യൂറോയാണ് ആ ഭാഗ്യവാനെ കാത്തിരിക്കുന്നത്. 
 
അഞ്ച് നമ്പറുകളും രണ്ട് ലക്കി സ്റ്റാറുകളുമായി അടിച്ച് മാറ്റിയത് 28,975,630 യൂറോയാണ് അടിച്ചത്. പതിനൊന്നാം തവണയാണ് ഐറീഷുകാർക്ക് യൂറോമില്യൺ ലോട്ടറി അടിക്കുന്നത്. പലപ്പോഴും വലിയ തുകയ്ക്കുള്ള ലോട്ടറിയൊക്കെ അയർലണ്ടുകാർക്ക് അടിക്കുന്നതാണ്. 88.5 മില്യൺ യൂറോ, 115 മില്യൺ യൂറോ എന്നിങ്ങനെ വൻ തുകകൾ അടിച്ച് മാറ്റുന്നവരാണ് അയർലണ്ടുകാർ. 
 
ഇത്തവണ തുക ഒരല്പം കുറഞ്ഞുപോയ് എന്നും പറയാം. 
 
ഇനി മറ്റൊരു കാര്യം കൂടി പറയാനുണ്ട്. അത് ലോട്ടറിയെടുക്കാൻ അയർലണ്ടുകാർ ചിലവാക്കുന്ന പണത്തെക്കുറിച്ചാണ്. ലോട്ടറി എടുക്കുന്നതിൽ ഒരു കുറവും അയർലണ്ടുകാർ വരുത്തുന്നില്ല. കഴിഞ്ഞ വർഷംമാത്രം 750 മില്യൺ യൂറോയുടെ ലോട്ടറിയാണ് ഐറീഷ് ജനത എടുത്തത്. ഇതിൽ 150 മില്യൺ യൂറോയുടെ സ്‌ക്രാച്ച് കാർഡുകളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. 
 
ഇതൊക്കെയാണെങ്കിലും 2009ലെ കണക്കുവെച്ചു നോക്കുമ്പോൾ ഇത് വളരെ കുറവാണെന്ന അത്ഭുതപ്പെടുത്തുന്ന വിവരവും പുറത്തുവരുന്നുണ്ട്. 2009ൽ 815 മില്യൺ യൂറോയുടെ ലോട്ടറിയാണ് ഐറീഷ് ജനത എടുത്തത്. സാമ്പത്തികമാന്ദ്യത്തിൽപ്പെട്ടവർ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഇപ്പോഴും ലോട്ടറിയെ ആശ്രയിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് അധികൃതർ അറിയിച്ചു. 
 
കഴിഞ്ഞ വർഷം ഏതാണ്ട് 2.2 മില്യൺ ജനങ്ങൾ എല്ലാദിവസവുമെന്നവണ്ണം ലോട്ടറി എടുക്കുമായിരുന്നുവെന്നാണ് ലഭിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഒരോ ദിവസവും ഒരുമില്യൺ യൂറോയാണ് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരുന്നതെന്ന് ദേശീയ ലോ!ട്ടറി ഏജൻസിയുടെ വക്താവ് പറഞ്ഞു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh