ഗർഭകാലം കൗമാരക്കാരുടെ മരണകാലം കൂടിയാണ്!

pregnant 7dbcb

ഗർഭകാലം പ്രശ്‌നകാലമാണല്ലോ. എന്നുവെച്ചാൽ കൃത്യമായ സംരക്ഷണം ലഭിച്ചില്ലെങ്കിൽ ആരോഗ്യം നഷ്ടപ്പെടാനും മരിക്കാനും പോലും സാധ്യതയുള്ള കാര്യമാണ്. അത് സംബന്ധിച്ചുള്ള നിരവധി പഠങ്ങൾ ലഭ്യമാണല്ലോ. ഇപ്പോൾതന്നെ ഇന്ത്യയിലെ കാര്യമെടുത്താൽ രാജ്യത്ത് ഓരോ അഞ്ച് മിനിറ്റിലും ഒരു ഗർഭിണി വീതം മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. മൂന്നിൽ രണ്ട് മരണവും സംഭവിക്കുന്നത് പ്രസവ ശേഷമാണ്. ജനനം മുതൽ ആറാഴ്ചക്കകം ഉണ്ടാകുന്ന രക്ത സ്രാവമാണ് പല മരണങ്ങൾക്കും കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് പ്രതിവർഷം 5.29,000 പേർ ഗർഭാവസ്ഥയും പ്രസവ സംബന്ധമായ കാര്യങ്ങളും മൂലം മരിക്കുന്നുവെന്നാണ് സംഘടന പുറത്തുവിട്ട ഔദ്യോഗിക കണക്ക്. ഇതിൽ 1,36,000 പേരും ഇന്ത്യയിലാണ്. ഗർഭപാത്രം നീക്കം ചെയ്യുന്നതിനിടെ ലക്ഷത്തിൽ 83 പേരും മരിക്കുന്നുണ്ട്. അസമിലാണ് ഏറ്റവും കൂടുതൽ മരണ നിരക്ക് റിപ്പോർട്ട് ചെയ്തത്.
 
2011 മുതൽ 2013 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ലക്ഷത്തിൽ 167 മരണങ്ങൾ സംഭവിക്കുന്നു എന്ന് കാണാം. രക്ത ലഭ്യതയുടെ അഭാവമാണ് ഇന്ത്യയിൽ ഇത്രയധികം മരണങ്ങളുണ്ടാകാൻ കാരണമെന്നാണ് സംഘടന പറയുന്നത്. പ്രസവ സംബന്ധമായ രക്തസ്രാവത്തിൽ മരണനിരക്ക് കുറയ്ക്കാൻ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം വിജയം കണ്ടേക്കില്ലെന്നാണ് സൂചന. ജനസംഖ്യയുടെ ഒരു ശതമാനം രക്ത ശേഖരം ഉണ്ടായിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥ. 1.2 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ 12 മില്യൻ യൂണിറ്റ് രക്ത ശേഖരമാണ് ഉണ്ടാവേണ്ടത്. എന്നാൽ വെറും 9 മില്യൻ യൂണിറ്റ് രക്തശേഖരം മാത്രമാണ് ഇന്ത്യയിൽ ഉള്ളത്.
 
ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്ന ഒരു വാർത്തയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത് ഓരോ ഇരുപത് മിനിറ്റിലും ഗർഭസ്ഥപ്രശ്‌നങ്ങൾ മൂലം ഓരോ കൗമാരക്കാരികൾ മരണമടയുന്നു. അതാണ് വാർത്ത. സേവ് ചിൽഡ്രൻ എന്ന ചാരിറ്റി സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. ആഗോളതലത്തിൽ തന്നെ ഇത് വലിയ ചർച്ചയും വിവാദവമാണ്. എന്തുകൊണ്ട് ഇത്രയും കൗമാരക്കാർ മരണമടയുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. അത് ശക്തമായി ഉയരുന്നുണ്ട്

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh