സമരം പതിനാലാം ദിവസം; ചർച്ച തുടരുന്നു, സമരവും

bus eireann b897aപതിനാല് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ ചർച്ച തുടരുകയാണ്. എന്നാൽ ചർച്ച നടക്കുന്നതല്ലാതെ സമരം തീരുന്നില്ല. ജനങ്ങളുടെ ദുരിതം തുടരുന്നു എന്നതാണ് പ്രശ്‌നം. എങ്ങനേയും സമരം തീർക്കാനുള്ള ശ്രമത്തിലാണ് സർക്കാർ വൃത്തങ്ങൾ. എന്നാൽ തൊഴിലാളികളുടെ ആവശ്യം സംബന്ധിച്ച് കൃത്യമായ നീക്കുപോക്കുകൾ ഇല്ലാത്തതാണ് സമരം തീരാതിരിക്കാൻ കാരണം. യൂണിയൻ നേതാക്കന്മാരുമായും അധികൃതരുമായുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. 
 
എന്തെങ്കിലും തീരുമാനം ഉണ്ടായാൽ മാത്രമാകും സമരം നിർത്തുക. ജീവനക്കാരെ പിരിച്ചുവിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമുള്ള തീരുമാനത്തിനെതിരെയാണ് സമരം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റെയിൽവേയും ഡബ്ലിൻ ബസും സമരം നടത്തിയിരുന്നു. ഇതോടെ പൊതുജനപിന്തുണയും ബസ് ഏറാന് ലഭിച്ചിട്ടുണ്ട്. പ്രശ്നം തീർക്കേണ്ടതാണെന്ന നിഗമനമാണ് ജനങ്ങളും പങ്കുവെയ്ക്കുന്നത്. ശതകോടികൾ മുടക്കി വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന ഐറീഷ് സർക്കാർ ബസ് ജീവനക്കാരുടെ നിസാര പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയും ഉണ്ട്. 
 
അയർലണ്ടിൽ ആയിരങ്ങളാണ് ബസ് ലഭിക്കാതെ വലയുന്നത്. അതിനിടയിലാണ് കേസ് ഉൾപ്പെടെയുള്ള പുതിയ പ്രശ്‌നങ്ങൾ. കഴിഞ്ഞ ദിവസം റെയിൽവേയും ഡബ്ലിൻ ബസും ഏറാൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം തുടങ്ങിയിരുന്നു. റെയിൽവേയും ഡബ്ലിൻ ബസ് സർവ്വീസും ബസ് ഏറാനെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ തന്നെ അതിന്റെ അപകടം അധികൃതർ തിരിച്ചറിഞ്ഞില്ല. അതാണ് ഈ ദുരിതത്തിന് കാരണം. റെയിൽവേ സമരം തുടങ്ങിയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന കാര്യം ഉറപ്പായിരുന്നു. കൂട്ടത്തിൽ ഡബ്ലിൻ ബസും ചേരുന്നതോടെ യാത്രാ സംവിധാനങ്ങൾ പൂർണ്ണമായും ഇല്ലാതാകും എന്നതായിരുന്നു പ്രശ്നം. എന്നാൽ ഈ പ്രശ്നത്തെ അധികൃതർ മനസിലാക്കിയില്ല എന്നതാണ് നേര്.  
 
ഇതിന് പുറമെയാണ് സമരം മൂലം വരുമാനം ഇല്ലാതായെന്ന് പറഞ്ഞുള്ള കേസും. ഇതോടെ കാര്യങ്ങൾ കുറച്ചുകൂടി പ്രശ്‌നത്തിലാകാനാണ് സാധ്യത. പൊതു ഗതാഗത രംഗത്തെ പ്രശ്നങ്ങൾ മുന്നോട്ട് വെച്ച് ബസ് തൊഴിലാളികൾ സമരം തുടങ്ങിയതോടെ പതിനായിരങ്ങളാണ് തെരുവിൽ അലഞ്ഞത്. 
 
ബസ് ഏറാൻ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരത്തിന് ഇറങ്ങാനുള്ള സാധ്യത് മിക്കവാറും റെയിൽവേ തൊഴിലാളികളും ഡബ്ലിൻ ബസ്സും പ്രകടിപ്പിച്ച് സമരം നടത്താനുള്ള സാധ്യതയുണ്ട്. ആദ്യഘട്ടത്തിൽ അനുഭാവം മാത്രമാണ് പ്രകടിപ്പിച്ചത്. അനുഭാവം അനിശ്ചിതകാലത്തേക്കുള്ള സമരമായി മാറിയാൽ ജനങ്ങളും വലയും. 
 
ബസ് ഗതാഗതം താളംതെറ്റിയതോടെ ഉൾപ്രദേശങ്ങളിൽ നിന്നുള്ള യാത്രികർക്ക് ബുദ്ധിമുട്ടായി. ഏറെ പേരാണ് ഓഫീസിൽ എത്താൻ സാധിക്കാതെയും സ്‌കൂളുകളിൽ എത്താൻ സാധിക്കാതെയും വലയുന്നത്. നഷ്ടം നികത്താൻ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. ഒരു ലക്ഷത്തോളം പേരെയാണ് ആദ്യദിനങ്ങളിൽ തന്നെ ഈ സമരം ബാധിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ ഇത് രൂക്ഷമാകും. യൂറോപ്പിന്റെ പ്രൗഡിയും മറ്റുമുണ്ടെങ്കിലും സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കരകയറാൻ ഇതുവരെ രാജ്യത്തിന് സാധിച്ചിട്ടില്ല. എന്നാൽ അതിന് തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് കട്ട് ചെയ്യേണ്ട കാര്യമുണ്ടോ എന്ന ചോദ്യമാണ് തൊഴിലാളികൾ ഉയർത്തുന്നത്. 
 
2600 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന അഞ്ച് തൊഴിലാളി സംഘടനകളാണ് സമരം ചെയ്ത് തുടങ്ങിയത്. അവരോട് അനുഭാവം പ്രകടിപ്പിച്ചാണ് റെയിൽവേയും ബസ് ഏറാനും സമരം പ്രഖ്യാപിച്ചത്.  
 
നമ്മുടെ നാട്ടിലൊക്കെ ചെയ്യുന്നത് പോലെ വേതനം വെട്ടിക്കുറയ്ക്കുക, റൂട്ടുകൾ റദ്ദാക്കുക തുടങ്ങിയ കാര്യങ്ങളാണ് അയർലണ്ടും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 300 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ എന്ത് ചെയ്യണമെന്ന ചോദ്യമാണ് രാജ്യം നേരിടുന്നത്. വേതനം വെട്ടിക്കുറച്ചും മറ്റും കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു.
 
ട്രെയിൻ ഗതാഗത്തിന് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ചില സ്റ്റേഷനുകളിൽ ടിക്കറ്റ് കൊടുക്കുന്നുണ്ടായിരുന്നില്ല. ബസ് തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ടാണ് ടിക്കറ്റ് നൽകാത്തത്. അതോടെ അങ്ങനെയും ചിലയിടങ്ങളിൽ യാത്ര തടസ്സപ്പെട്ടിരുന്നു. ഈ തടസപ്പെടൽ ഇന്നത്തോടെ പൂർണ്ണമായി. എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ സമരം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബുധനാഴ്ചയോടെ തുറന്ന സമരത്തിലേക്ക് പോകാനും സാധ്യതയുണ്ട്. അതിനുള്ള പദ്ധതികൾ ആലോചിക്കുന്നതായാണ് സൂചന.
 
ട്രാമുകൾ വൈകിയോടുന്നതായുള്ള വാർത്തകൾ പുറത്തുവന്നപ്പോഴും സർക്കാർ അനങ്ങിയില്ല. ഇതാണ് അയർലണ്ട് ജനതയെ ഈ ദുരിതത്തിലേക്ക് തള്ളിവിടാൻ കാരണം. ഗതാഗത സമരം കൈകാര്യം ചെയ്യാൻ മുൻകൈ എടുക്കാത്ത ഗതാഗത വകുപ്പിനെതിരെയുള്ള രോക്ഷം ശക്തമാകുന്നതായും വാർത്തകളുണ്ട്. 
 
ഓവർ ടൈം സംബന്ധിച്ചുള്ള വാർത്തകളും തൊഴിലാളികൾക്കിടയിൽ വലിയ അതൃപ്തിയാണ് സൃഷ്ടിച്ചത്. പെട്ടെന്നുള്ള ഓവർ ടൈം ജോലികൾക്ക് വേതനം ലഭിക്കാത്ത രീതിയിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയത്. ഇത് തൊഴിലാളികൾക്ക് 90 മുതൽ 150 യൂറോ വരെ നഷ്ടമുണ്ടാക്കുന്നതിന് കാരണമാകുമെന്നാണ് വാദം. ഇതിനെതിരെയുള്ള പ്രതിഷേധവും ശക്തമാണ്. 
 
ഡബ്ലിൻ നഗരത്തിൽനിന്ന് ഉൾനാടുകളിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള സർവ്വീസുകൾ ഏതാണ്ട് പൂർണ്ണമായും തന്നെ റദ്ദാക്കിയിട്ടുണ്ട്. ബസ് ഏറാൻ തൊഴിലാളികൾക്ക് രണ്ടാഴ്ചത്തെ ശമ്പളം ലഭിക്കില്ലെന്നാണ് അറിയുന്നത്. കമ്പനിക്ക് ഒരു ദിവസത്തെ നഷ്ടം ഏതാണ്ട് 500,000 യൂറോയാണ്. ബസ് സമരം മറ്റ് പല വ്യവസായങ്ങളെയും വ്യാപരങ്ങളേയും ബാധിച്ചിട്ടുണ്ട്. ഇതും ഒരു പ്രശ്നമാണ്.

Comments  

0 #1 Geevan 2017-04-06 22:21
https://www.facebook.com/sharer/sharer.php?u=https%3A%2F%2Fmy.uplift.ie%2Fpetitions%2Fsave-bus-eireann-keep-public-transport-public%3Fbucket%3D%26source%3Dfacebook-share-button%26time%3D1491476662
Quote

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh