എൽദോ പി. തോമസിന് ഡബ്ല്യു.എം.സി യാത്രയയപ്പ് നല്കി

eldho wmc001 7aa4eഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലണ്ട് പ്രൊവിൻസ് പ്രസിഡന്റ്‌ ശ്രീ.എൽദോ പി. തോമസിന് ഡബ്ല്യു.എം.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന എൽദോയ്ക്കും കുടുംബത്തിനും സാൻട്രിയിലൊരുക്കിയ ചടങ്ങിൽ ജോൺ ചാക്കോ , ബാബു ജോസഫ്‌ , സിൽവിയ അനിത്ത് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് സൈലോ സാം,തോമസ്‌ വർഗീസ് , അനിത്ത് എം. ചാക്കോ, കിംഗ്‌ കുമാർ വിജയരാജൻ , സെറിൻ ഫിലിപ്പ് , സാം ചെറിയാൻ , ഷിജുമോൻ ചാക്കോ, സാബു കല്ലുങ്ങൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.


ഡബ്ല്യു.എം.സി യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ എൽദോ ചെയ്ത സേവനങ്ങൾ പ്രസംഗകർ ഓർമ്മിപ്പിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.

എൽദോയുടെയും കുടുംബത്തിന്റെയും നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ സമാപിച്ചു.


Comments  

0 #1 PC George 2016-08-14 12:43
He is a very nice man ! He was an asset to the Indian Navy ! Great guy all those who are in Ireland will miss him!
Quote

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh